ADVERTISEMENT

മൂന്നു വർഷം കഴിഞ്ഞ ലൈഫ് ഇൻഷുറൻസ്  പോളിസിയിൽ ക്ലെയിം ഉണ്ടായാൽ ഒരു കാരണവും പറഞ്ഞ് അത് നിഷേധിക്കാൻ ഇൻഷുറൻസ്  കമ്പനിക്കാകില്ല.  പ്രീമിയം കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ  ക്ലെയിം തുക  നൽകിയേ തീരു.  

ലൈഫ് ഇൻഷുറൻസ് എന്നത് കമ്പനിയും പോളിസിയുടമയും തമ്മിലുള്ള ഒരു കരാറാണ്. അതുകൊണ്ട് തന്നെ പോളിസി എടുക്കുന്ന സമയത്ത് നൽകിയ  വിവരങ്ങളോ രേഖകളോ തെറ്റാണ് എന്നുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനിക്ക്  അതിന്റെ പേരിൽ ക്ലെയിം  നിഷേധിക്കാം. 

എന്നാൽ മൂന്നു വർഷം കഴിഞ്ഞ പോളിസിയിൽ ഇതു സാധ്യമല്ല. ഇൻഷുറൻസ് ആക്ട്1938, സെക്ഷൻ 45 പ്രകാരം മൂന്നു വർഷത്തിനുള്ളിൽ കമ്പനി അത്തരം എല്ലാ നടപടികളും പൂർത്തിയാക്കിയിരിക്കണം. അതിനു ശേഷം വിവരങ്ങൾ സംബന്ധിച്ച് ഒരു സംശയവും ഉന്നയിക്കാനോ ക്ലെയിം നിഷേധിക്കാനോ  ഇൻഷുറൻസ് കമ്പനിക്ക് അധികാരമില്ല.  

ടേം പ്ലാനിൽ വലിയ തുകയാണ് ക്ലെയിം വരുക. അതുകൊണ്ട് തന്നെ മരണശേഷം, എന്തെങ്കിലും കാരണം പറഞ്ഞ്  തന്റെ നോമിനിക്ക് കമ്പനി ക്ലെയിം നിഷേധിക്കുമോ എന്ന സംശയം പലർക്കുമുണ്ടാകും. എന്നാൽ മൂന്നു വർഷം കഴിഞ്ഞാൽ ഇത്തരം ആശങ്കകൾ വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com