വഴിപോക്കനെ നായ കടിച്ചാല്‍ തേഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സ് ലഭിക്കുമോ?

HIGHLIGHTS
  • നിലവില്‍ 2000 മുതല്‍ 50000 രൂപ വരെ ബ്രീഡ്,പ്രായം ഇന്‍ഷൂറന്‍സ് കമ്പനി എന്നിവയനുസരിച്ച് കവറേജ് ലഭിക്കും
dog-traing
SHARE

ഇന്ത്യക്കാര്‍ അരുമകളെ വളര്‍ത്താറുണ്ടെങ്കിലും വിദേശികള്‍ ശ്രദ്ധിക്കുന്നതു പോലെയോ ജീവിതത്തിലെ അവിഭാജ്യ ഘടകം എന്നുള്ള നിലയ്‌ക്കോ പരിപാലിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പെറ്റ് ഇന്‍ഷൂറന്‍സിന് ഇതുവരെ വലിയ പ്രചാരവും ഉണ്ടായില്ല. എന്നാല്‍ കൂട്ടുകുടുംബത്തിന്റെ ആലസ്യത്തില്‍ നിന്ന് അണുകുടുംബത്തിലേക്കും ഫ്‌ളാറ്റുകളിലേക്കും ചേക്കേറിയതോടെ നായയും പൂച്ചയും പക്ഷികളുമെല്ലാം പലപ്പോഴും ഒഴിച്ചു കൂടാനാവാത്തതായിട്ടുണ്ടിപ്പോൾ.കുടുംബാംഗമെന്ന നിലയില്‍ ഇവകള്‍ക്കുണ്ടാകുന്ന അസൂഖങ്ങളും ഇവ മൂലമുണ്ടാകുന്ന പ്രതിസന്ധിയുമെല്ലാം കൂടിയതോടെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ സഹായ ഹസ്തവുമായി എത്തുന്നു.

എന്താണ് പെറ്റ് ഇന്‍ഷൂറന്‍സ്

പെറ്റ് ഇന്‍ഷൂറന്‍സ് എന്നാല്‍ നമ്മള്‍ ഓമനിച്ച് വളര്‍ത്തുന്ന അരുമകള്‍ക്ക് ഉണ്ടാകുന്ന മുറിവ് അപകടം,രോഗം,മരണം ഇവയൊക്കെ പരിരക്ഷിക്കപ്പെടുന്ന കവറേജ് ആണ്. ഇവ മൂലമുണ്ടായേക്കാവുന്ന ചെലവും ഇവയുടെ വര്‍ധിച്ച ചികിത്സാ ചെലവും ഇന്‍ഷൂറന്‍സ് പരിരക്ഷ ഈ രംഗത്തും അനിവാര്യമാക്കുന്നുണ്ട്. ആടു മാടുകള്‍ ഇന്‍ഷൂറന്‍സ് ചെയ്യപ്പെടാറുണ്ടെങ്കിലും പെറ്റ് ഇന്‍ഷൂറന്‍സിലല്ല ഇത് വരാറുള്ളത്. ഇന്ത്യയില്‍ നായയാണ് ഇക്കാര്യത്തില്‍ മുന്നില്‍.

എത്ര കവറേജ്

നിലവില്‍ 2000 മുതല്‍ 50000 രൂപ വരെ ബ്രീഡ്,പ്രായം ഇന്‍ഷൂറന്‍സ് കമ്പനി എന്നിവയനുസരിച്ച് കവറേജ് ലഭിക്കും. സാധാരണ നിലയില്‍ എട്ട് മാസം മുതല്‍ എട്ട് വര്‍ഷം വരെ പ്രായമുള്ള നായകളെയാണ് കവറേജില്‍ ഉള്‍പ്പെടുത്തുക. ന്യൂ ഇന്ത്യ അഷ്വറന്‍സ് അടക്കമുള്ള കമ്പനികള്‍ ഈ രംഗത്തുണ്ട്. അപകടം,ചില രോഗങ്ങള്‍ എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. 80 ശതമാനമാണ് കമ്പനി നല്‍കുക.ബാക്കി 20 ശതമാനം ഉടമ എടുക്കേണ്ടി വരും. 

ക്ലെയിം എപ്പോള്‍ ചെയ്യാം

സാധാരണ പോളിസികളെ പോലെ അത്യാഹിതം സംഭവിച്ചാല്‍ ആദ്യം കൈയ്യില്‍ നിന്ന് പണം മുടക്കി പിന്നീട് ക്ലെയിം ചെയ്ത് തുക കൈപ്പറ്റാം. 

ആജീവനാന്ത പോളിസി

പെട്ടെന്നുണ്ടാകുന്ന അത്യാസന്ന രോഗങ്ങള്‍, ദീര്‍ഘകാലയളവിലുള്ള എക്‌സീമ, ആര്‍ത്തറൈറ്റിസ് പോലുള്ള അസുഖങ്ങള്‍ ഇവയെല്ലാം ലൈഫ് കവറേജില്‍ ഉള്‍പ്പെടും. ഇ പോളിസിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരോ വര്‍ഷവും രോഗത്തിനനുസരിച്ച് നിശ്ചിത തുക ലഭിക്കും.

തേഡ് പാര്‍ട്ടിയെ നായ കടിച്ചാല്‍

സാധാരണ നിലയില്‍ പെറ്റിന്റെ ആരോഗ്യം പരിരക്ഷിക്കപ്പെടുന്ന പോളിസിയാണ് എടുക്കുന്നതെങ്കിലും തേഡ് പാര്‍ട്ടി കവറേജും കൂടി ലഭിക്കുന്നതായിരിക്കണം പോളിസികള്‍. വീട്ടിലെത്തുന്ന അതിഥികളെയോ അല്ലെങ്കില്‍ വഴിയെ പോകുന്ന ആരെയെങ്കിലുമോ വളര്‍ത്ത് നായ കടിച്ചാല്‍ ആ തുക കൂടി തേഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സില്‍ കവര്‍ ചെയ്യും. എട്ടു വര്‍ഷം വരെയാണ് സാധാരണ നായയ്ക്ക് പരിരക്ഷ കിട്ടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA