പണയപ്പെടുത്തിയ വാഹനം അപകടത്തില്‍ പെട്ടാല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ലഭിക്കുമോ?

HIGHLIGHTS
  • പണയപ്പെടുത്തിയ വാഹനം ഓടിക്കുന്നത് ഇന്‍ഷൂറര്‍ തന്നെയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് നിബന്ധനകള്‍ക്കനുസരണമായി ക്ലെയിം ചെയ്യാം
accident-rep
SHARE

പണത്തിന് ആവശ്യം വരുമ്പോള്‍ പലരും വാഹനങ്ങള്‍ പണയപ്പെടുത്തി ലോണെടുക്കാറുണ്ട്. എന്നാല്‍ ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ ഇന്‍ൂഷുറന്‍സ് ക്ലെയിമിനുള്ള അര്‍ഹത പരിമിതപ്പെടും. ഇന്‍ഷ്വര്‍ ചെയ്തിരിക്കുന്ന ആസ്തിക്ക് മേല്‍ ഏതെങ്കിലും വിധത്തിലുള്ള കരാര്‍ ബാധ്യത ഉണ്ടെങ്കില്‍ അത് ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ പരിധിയില്‍ വരുന്നില്ല. കരാര്‍ ബാധ്യത എന്നാല്‍ വാഹനം ഒരു പ്രത്യേക കാലത്തേക്ക് പണയപ്പെടുത്തി വായ്പ വാങ്ങുന്നതെന്ന് വിവക്ഷ. ഇങ്ങനെ പണയപ്പെടുത്തുന്ന വാഹനങ്ങള്‍ പണയമെടുത്ത ആള്‍ ഓടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരില്ല. അതേസമയം പണയപ്പെടുത്തിയെങ്കിലും വാഹനം ഓടിക്കുന്നത് ഇന്‍ഷൂറര്‍ തന്നെയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് നിബന്ധനകള്‍ക്കനുസരണമായി ക്ലെയിം ചെയ്യാം. വാഹന ഉടമ മദ്യപിച്ചോ മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചോ ആണ് വാഹനമോടിക്കുന്നതെങ്കിലും ക്ലെയിം നിരസിക്കപ്പെടാം. മദ്യപിച്ച സുഹൃത്തുക്കളോ ബന്ധുക്കളോ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും ക്ലെയിം നിരസിക്കാനുള്ള കാരണമാണ്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെ മറ്റാരാള്‍ സുഹൃത്ത്/ബന്ധു മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഈ പരിധിയില്‍ വരുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA