ADVERTISEMENT

നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം  ഇൻഷുറൻസ് പരിരക്ഷ നേടാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്് ലൈഫ ്കവര്‍ വാഗ്ദാനം ചെയ്ത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഐസിഐസിഐ പ്രൂ പ്രെഷ്യസ് ലൈഫ് അവതരിപ്പിച്ചു. 

നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതാണിത്. സമ്പാദിക്കുന്ന അംഗത്തിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തില്‍ നിന്ന് പരിരക്ഷ നല്‍കുന്ന ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. 

നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തികള്‍ക്കോ ഉദാഹരണത്തിന് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം ബാധിച്ചവര്‍ അല്ലെങ്കില്‍ ക്യാന്‍സറില്‍ നിന്നോ മറ്റേതെങ്കിലും ശസ്ത്രക്രിയകളില്‍ നിന്നോ വിജയകരമായി സുഖം പ്രാപിച്ചവര്‍ക്ക് പോലും  പരിരക്ഷ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്, അതിനാല്‍ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ അവര്‍ക്ക് കഴിയാതെ വരുന്നു. ഈ വ്യക്തികള്‍ പരിരക്ഷയില്ലാതെ ദുര്‍ബലരാകുകയും ചെയ്യുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എച്ച്എഫ്എസ്-4) കണക്കാക്കുന്നത് 15 മുതല്‍ 49 വയസ് വരെയുള്ള 10.5 ശതമാനം നഗര സ്ത്രീകളിലും 13.2 ശതമാനം നഗര പുരുഷന്മാരിലും ഉയര്‍ന്ന രക്ത പ്രമേഹം ഉണ്ടെന്നാണ്. ഇതേ പ്രായ വിഭാഗത്തില്‍ 9.6% നഗര സ്ത്രീകളിലും 15.1% നഗര പുരുഷന്മാരിലും ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും സര്‍വേ കണക്കാക്കുന്നു. 

വിവിധ ആരോഗ്യ സ്ഥിതികളുടെ സൂക്ഷ്മത കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് ഉചിതമായ ലൈഫ് കവര്‍ വാഗ്ദാനം ചെയ്യുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ഈ ഉല്‍പ്പന്നം നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ അഭാവത്തിലും അവരുടെ കുടുംബങ്ങള്‍ക്ക് ജീവിതം തുടരുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസുകള്‍ ഉറപ്പാക്കുന്നു.. ഉപയോക്താക്കള്‍ക്ക് അവരുടെ കുടുംബത്തിന് ക്ലെയിം തുക എങ്ങനെ ലഭിക്കണമെന്നതും തെരഞ്ഞെടുക്കാം, 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com