ADVERTISEMENT

ഏത് സാമ്പത്തിക ഉൽപ്പന്നവും  വില്‍ക്കുന്നതിന് പരമ്പരാഗതമായ ചില തന്ത്രങ്ങളുണ്ട്. കസ്റ്റമറുടെ മുമ്പില്‍ ലാഭക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കുമ്പോള്‍ തന്നെ ഉൽപ്പന്നത്തിന് എന്തെങ്കിലും തരത്തിലുള്ള ന്യൂനതകളുണ്ടെങ്കില്‍ അത് മറച്ച് പിടിക്കും. കാരണം ഏജന്റിന് വിൽപ്പനയാണ് പ്രധാനം. എന്നാല്‍ ഇങ്ങനെ ഒഴിവാക്കപ്പെടുന്നത് നിര്‍ണായകമായ റിസ്‌ക് ഫാക്ടറാണെങ്കിലോ? ഇവിടെയാണ് ഐ ആര്‍ ഡി എ ഐ ഇടപെടുന്നത്. ഇത്തരത്തിലുള്ള കച്ചവടം ഇനി പറ്റില്ലെന്നാണ് ഐ ആര്‍ ഡി എ ഐ പറയുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ ന്യൂനതകള്‍ മറച്ച് വച്ചുള്ള കച്ചവടം പാടില്ലെന്നാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട രേഖകളില്‍ നേട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്ന അതേ രീതിയില്‍ തന്നെ റിസ്‌ക്കുകളെ കുറിച്ചും വ്യക്തമാക്കണമെന്നാണ് ഐ ആര്‍ ഡി എ പറയുന്നത്. പ്രത്യേക പോളിസിയുമായി ബന്ധപ്പെട്ട റിസ്‌ക്കുകളും മറ്റും  ആര്‍ക്കും മനസിലാവാത്ത  വിധം സ്റ്റാര്‍ ഇട്ട് ഉപഭോക്താവിനെ പറ്റിക്കാന്‍ ഇനി കഴിയില്ല. 

മ്യൂച്ചല്‍ ഫണ്ട്, ഓഹരി, ഇന്‍ഷൂറന്‍സ് എന്നു വേണ്ട ഇത്തരം എല്ലാ ഉൽപ്പന്നങ്ങളും വില്‍ക്കുവാന്‍ ഏജന്റ്മാരോ,ബ്രോക്കര്‍മാരോ ഇത്തരം തന്ത്രങ്ങള്‍ പയറ്റാറുണ്ട്. ഇന്‍ഷൂറന്‍സിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍. ഡിസംബര്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കണമെന്നാണ് (കസ്റ്റമൈസ്ഡ് ബനഫിറ്റ് ഇലസ്ട്രേഷന്‍) ഐ ആര്‍ ഡി എ നിര്‍ദ്ദേശം. നേട്ടത്തേ കുറിച്ച് മാത്രം വാചാലരാവാതെ പോളിസിയുടെ റിസ്‌ക്കുകളെ കുറിച്ചും ഉപഭോക്താവിനെ നന്നായി ധരിപ്പിക്കണം. 

എന്താണ് കസ്റ്റമൈസ്ഡ് ബനഫിറ്റ് ഇലസ്‌ട്രേഷന്‍? 

ഉപഭോക്താവിന് പോളിസി പരിചയപ്പെടുത്തുന്ന രീതിയാണിത്. എടുക്കുവാന്‍ പോകുന്ന പോളിസിയെ കുറിച്ച് ഉപഭോക്താവിനെ നിര്‍ബന്ധമായും ബോധ്യപ്പെടുത്തേണ്ട വസ്തുതകളുണ്ട്. ഇതിന് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള അവതരണ രീതിയാണിത്. ഇതിന് ഒരു പ്രത്യേക ഫോര്‍മാറ്റ് ഉണ്ടാകും.  ഇന്‍ഷൂറന്‍സ് കമ്പനികളുടെ വിദഗ്ധര്‍ ആണ് ഇത് തയ്യാറാക്കേണ്ടത്. 

ഉറപ്പുള്ള നേട്ടം

കാലാവധി തീരുന്നതുവരെ പോളിസിയുടെ വര്‍ഷാവര്‍ഷമുള്ള പ്രകടനത്തെ കുറിച്ച് പലപ്പോഴും ഏജന്റുമാര്‍ പെരുപ്പിച്ച കണക്കുകള്‍ കസ്റ്റമര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇതിന് ഗ്യാരണ്ടി ഇല്ലെന്നും ഈ കണക്ക് ചില അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണൈന്നും ഉപഭോക്താവ് മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ ഗ്യാരണ്ടിയുള്ള റിട്ടേണും ഗ്യാരണ്ടിയില്ലാത്ത നേട്ടവും പ്രത്യേകമായി  വേണം ഉപഭോക്താവിനെ ധരിപ്പിക്കാന്‍. 

എല്ലാ വിവരങ്ങളും

ഉപഭോക്താവിന് നല്‍കാനുദ്ദേശിക്കുന്ന ഇന്‍ഷൂറന്‍സ് പ്രോഡ്കടിന്റെ പേര്, പോളിസിയുടെ കാലാവധി, പ്രീമിയം, കാലാവധി തീരുമ്പോഴുള്ള നേട്ടം തുടങ്ങിയ വിവരങ്ങള്‍ മുകളില്‍ പറഞ്ഞ ഈ അവതരണത്തിന്റെ ഭാഗമാണ്. ഇത് പോളിസി എടുക്കുന്നയാളും ഇന്‍ഷൂറര്‍/ഏജന്റും ഒപ്പുവയ്ക്കണം. ഓൺലൈൻ വിൽപ്പനയാണെങ്കില്‍ പോളിസിയുടെ  'ടേംസ് ആന്‍ഡ് കണ്ടീഷന്‍' ഒന്നൊഴിയാതെ  മെയിന്‍ സ്‌ക്രീനില്‍ തന്നെ നല്‍കിയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com