അമിത വണ്ണം അത്യാപത്ത് മാത്രമല്ല, നിങ്ങളുടെ പ്രീമിയം തുകയും ഉയര്‍ത്തിയേക്കാം

HIGHLIGHTS
  • റിസ്‌ക് കണക്കാക്കിയാണ് പോളിസി പ്രീമിയം നിശ്ചയിക്കുക
fat man health problems
SHARE

ഇന്ത്യയില്‍ 13.5 കോടി ജനങ്ങള്‍ അമിത വണ്ണം മൂലുമുള്ള പ്രയാസം നേരിടുന്നവരാണെന്നാണ് കണക്കുകള്‍. ഇതിന് പല കാരണങ്ങളുണ്ട്. പ്രായം, ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍, കാലവാസ്ഥ, മറ്റ് സാമൂഹീക-സാമ്പത്തിക കാരണങ്ങള്‍ ഇവയെല്ലാം തടിച്ച് കൊഴുക്കുന്ന ഇന്ത്യയ്ക്ക് പിന്നിലുണ്ട്. ഗുരുതരവും മരണ കാരണവുമായതുമായ നിരവധി രോഗങ്ങള്‍ക്ക് നിദാനമാണ് അമിത വണ്ണം. ഇന്ത്യന്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷൂറന്‍സ് കമ്പനകളും ഇക്കാര്യത്തില്‍ അതുകൊണ്ട് തന്നെ ജാഗരൂകരാണ്.

അമിത വണ്ണം അതീവ റിസ്‌ക്

ലഹരി ഉപയോക്താക്കള്‍ക്കെന്ന പോലെയോ, പുകവലിക്കുന്ന ശീലമുള്ളര്‍ക്കെന്ന പോലെയോ ആണ് റിസ്‌കിന്റെ കാര്യത്തില്‍ അമിത വണ്ണക്കാരെയും കമ്പനികള്‍ കണക്കാക്കുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ വാങ്ങുമ്പോള്‍ വ്യക്തഗത വിവരങ്ങള്‍ എല്ലാം നല്‍കേണ്ടതാണ്. ഇങ്ങനെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിസ്‌ക് കണക്കാക്കിയാണ് പോളിസികളുടെ പ്രീമിയം തുക നിശ്ചയിക്കുക.

തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക

സാധാരണ നിലയില്‍ ഇങ്ങനെ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ക്ലെയിം സെറ്റില്‍മെന്റ് ലഭിക്കുക. അതേസമയം തെറ്റായ വിവരങ്ങളാണ് ധരിപ്പിക്കുന്നതെങ്കില്‍ അത് ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണമായേക്കാം. ഇന്ത്യയില്‍ ഹൃദയ ധമനീ  രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അമിത വണ്ണം. പല തരത്തിലുള്ള ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, രക്താതി സമ്മര്‍ദം, പ്രമേഹം, പിത്താശയ രോഗങ്ങള്‍, കാന്‍സര്‍ എന്നിയ്‌ക്കെല്ലാം കാരണമായി പൊണ്ണത്തടി പ്രവര്‍ത്തിക്കുന്നു.

അമിത വണ്ണമുള്ള ആളുകളില്‍ ഉയര്‍ന്ന ബ്ലഡ് പ്രഷറിന് സാധ്യത ഏറെയാണ്. അതുകൊണ്ട് പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ക്ക് ഇത്തരക്കാരില്‍ സാധ്യത ഏറെയാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് സ്വാഭാവികം. പൊണ്ണത്തടി കുറച്ച് ആരോഗ്യത്തോടെ ജീവിക്കുന്നത് രോഗസാധ്യത കുറച്ച്  മനസമാധാനത്തോടെ ജീവിക്കുന്നതിനും ഒപ്പം പണം ലാഭിക്കാനും ഇടയാക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA