ഏപ്രില്‍ 1 മുതല്‍ ടേം ഇന്‍ഷൂറന്‍സ് പ്രീമിയം ഉയര്‍ന്നേക്കും

HIGHLIGHTS
  • നിരക്കുകളില്‍ 15-20% വര്‍ധന പ്രതീക്ഷിക്കാം
insurance
SHARE

ടേം ഇന്‍ഷൂറന്‍സ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍  ഉടന്‍ വാങ്ങുന്നതാണ് ഉചിതം. ടേം ഇന്‍ഷൂറന്‍സ്  ഉത്പന്നങ്ങളുടെ പ്രീമിയത്തില്‍ ഏപ്രില്‍ 1 മുതല്‍ വര്‍ധന ഉണ്ടായേക്കാം. റീഇന്‍ഷൂറന്‍സ് നിരക്ക് പുതുക്കുകയാണെങ്കില്‍ അനുസൃതമായ വര്‍ധന പ്രീമിയത്തിലും ഉണ്ടാകുമെന്നാണ് സൂചന.ടേം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയത്തില്‍ 15-20 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിലേറെയായി ടേം പ്രീമിയം മാറ്റമില്ലാതെ തുടരുന്നതിനാല്‍ വര്‍ധന പ്രധാനമാണ്.

ടേം ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള  സ്‌കീമായാണ് കണക്കാക്കുന്നത് പോളിസി കാലയളവില്‍ പോളിസി ഉടമ മരിക്കുകയാണെങ്കില്‍ മാത്രമാണ് സംഅഷ്വേഡ് ലഭ്യമാക്കുക. ഉയര്‍ന്ന റിസ്‌കില്‍ പരിരക്ഷ ലഭ്യമാക്കുന്നതിനായുള്ള ഇന്‍ഷൂറന്‍സ് കവറേജ് വാങ്ങുന്നതിന് വേണ്ടി ഇന്‍ഷൂറന്‍സ് കമ്പനികളാണ് റീഇഷൂറന്‍സ് പ്രീമിയം അടയ്ക്കുന്നത്. റീഇന്‍ഷൂറന്‍സ് നിരക്കുകള്‍ ഉയരുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നു കൂടി  ഈടാക്കാനാണ് സാധ്യത. അതിനാല്‍ പ്രീമിയത്തിലും അനുസൃതമായ വര്‍ധന കമ്പനികള്‍ ഉടന്‍ കൊണ്ടു വരും.

അതേസമയം എല്‍ഐസിയുടെ ടേം പോളിസികള്‍ എടുത്തിട്ടുള്ളവര്‍ക്ക് ആശ്വസിക്കാം. നിരക്ക് വര്‍ധന താതമ്യേന കുറഞ്ഞ രീതിയിലെ ഇവരെ ബാധിക്കുക. കാരണം അധികമായി വരുന്ന ചെലവ് കമ്പനി തന്നെ വഹിച്ചേക്കുമെന്നാണ് സൂചന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA