യുവാക്കൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഹെൽത്ത് പോളിസി

HIGHLIGHTS
  • റോഡ് അപകടത്തിനു ഒരു ലക്ഷം വരെ അധികം
palakkad-bike
SHARE

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ആലൈഡ് ഇന്‍ഷുറന്‍സ് യുവാക്കൾക്കായി യങ് സ്റ്റാര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. 18-40 വയസിനിടയിലുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ളതാണ് പുതിയ ഇന്‍ഷുറന്‍സ് പോളിസി. ഇന്‍സെന്റീവ് അടങ്ങിയ ആരോഗ്യ പരിപാടി, ഏറ്റവും കുറഞ്ഞ വെയ്റ്റിങ് പിരീഡ്, ഇന്‍ഷ്വര്‍ തുകയുടെ ഓട്ടോമാറ്റിക് റെസ്‌റ്ററേഷന്‍ തുടങ്ങിയ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് യങ് സ്റ്റാര്‍ ഇന്‍ഷുറന്‍സ് പോളിസി. 

തുടര്‍ച്ചയായി  പോളിസി പുതുക്കിയാൽ  36 വയസ് വരെയുള്ളവർക്ക്  പ്രീമിയത്തില്‍ 10%  ഇളവു കിട്ടും. അതും ആജീവനാന്തം.  റോഡ് അപകടത്തിൽ ആശുപത്രിയിൽ  പ്രവേശിപ്പിക്കപ്പെട്ടാൽ  മൊത്തം ഇന്‍ഷുറന്‍സ് തുകയുടെ 25% (ഒരു ലക്ഷം വരെ) അധികമായി  കിട്ടും.  വ്യക്തിക്കും കുടുംബത്തിനും യങ് സ്റ്റാര്‍ പോളിസി ലഭ്യമാണ്. മൂന്നു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപയുടെ വരെ കവറേജ് ഈ പോളിസിയിൽ ലഭ്യമാണ്.  

ആവശ്യമായവയ്ക്കൊന്നും  കവറേജ് ലഭിക്കുന്നില്ലെന്ന  തോന്നലുമൂലമാണ് പുതുതലമുറ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാൻ വിമുഖത കാട്ടുന്നത്. ഇക്കാര്യം മനസിലായതുകൊണ്ടാണ്  യങ് സ്റ്റാര്‍ പോളിസി രൂപകല്‍പ്പന ചെയ്തതെന്ന് സ്റ്റാര്‍ഹെല്‍ത്ത് ആന്‍ഡ് ആലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയി പറഞ്ഞു.

ആജീവനാന്ത പ്രീമിയം ഇളവ്,  പ്രീമിയം ഗഡുക്കളായി അടയ്ക്കാന്‍ ഉള്ള സൗകര്യം, വെല്‍നസ് പരിപാടി തുടങ്ങിയ ആനൂകൂല്യങ്ങളും പോളിസി വാഗ്ദാനം ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്കും കൊറോണ വൈറസ് ബാധയ്ക്കുള്ള  ഒപിഡിക്കും   ഹോസ്പിറ്റലൈസേഷന്‍ ആവശ്യങ്ങൾക്കും പോളിസി കവര്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA