കോവിഡ്19 ഡെത്ത് ക്ലെയിമുകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിരസിക്കാന്‍ കഴിയില്ല

HIGHLIGHTS
  • ഫോര്‍സ് മജൂര്‍ വ്യവസ്ഥ ബാധകമാവില്ല
  • എത്രയും വേഗം തീര്‍പ്പാക്കണം
598531620
SHARE

ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍  കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഡെത്ത് ക്ലെയിമുകളും എത്രയും വേഗത്തില്‍ തീര്‍പ്പാക്കണം എന്ന് ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. കൊവിഡ് 19 ഡെത്ത് ക്ലെയിമുകള്‍  തീര്‍പ്പാക്കുന്നതില്‍  'ഫോര്‍സ് മജൂര്‍' അഥവ തികച്ചും അപ്രതീക്ഷമായ സാഹചര്യം എന്ന വകുപ്പ് ബാധകമായിരിക്കില്ല  എന്നും കൗണ്‍സില്‍ വ്യക്തമാക്കി. അതിനാല്‍  കോവിഡ് 19 മരണങ്ങളില്‍  ഫോര്‍സ് മജൂര്‍ വ്യവസ്ഥ ഉയര്‍ത്തി കാട്ടി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക്  ക്ലെയിം നിരസിക്കാന്‍ കഴിയില്ല.  പൊതു മേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും ഉള്ള എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇത് ബാധകമായിരിക്കും.

അഭ്യൂഹങ്ങള്‍ നിരവധി

കരാറിലെ ഈ വ്യവസ്ഥ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോളസി ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തത നല്‍കാനാണ് ഈ നീക്കമെന്ന് ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ ഉപഭോക്താക്കളോട് വ്യക്തിഗതമായി ആശയവിനിമയം നടത്തണം എന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സാധാരണയായി പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, യുദ്ധസമാനമായ സാഹചര്യങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍ , സമരങ്ങള്‍, പകര്‍ച്ച വ്യാധി പോലെ തികച്ചും അപ്രതീക്ഷമായ സാഹചര്യങ്ങളില്‍ കരാര്‍ അസാധുവാകുന്നതിന് വേണ്ടിയുള്ള വ്യവസ്ഥയാണ് ഫോര്‍സ് മജൂറില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ കോവിഡ് 19 ഡെത്ത് ക്ലെയിമുകളില്‍ ഫോര്‍സ് മജൂര്‍ വ്യവസ്ഥ പ്രയോഗിക്കേണ്ടതില്ല എന്ന്  ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA