ADVERTISEMENT
ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും വായ്പ എടുത്തിട്ടുള്ളവര്‍ക്കും  ഇനി മോറട്ടോറിയത്തിന്റെ അനുകൂല്യം ലഭിച്ചേക്കും.
കാലാവധി  വായ്പ എടുത്തിട്ടുള്ളവര്‍ക്ക്  തിരിച്ചടവിന് 3 മാസത്തെ മോറട്ടോറിയം നല്‍കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കി. 2020 മാര്‍ച്ച് 1 മുതല്‍ 2020 മെയ് 31 വരെയുളള തിരിച്ചടവുകള്‍ക്ക് മോറട്ടോറിയം ലഭ്യമാക്കാനാണ്  ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് 3 മാസത്തെ  മോറട്ടോറിയം നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ  ഐആര്‍ഡിഎഐയും സമാനമായ നീക്കം നടത്തിയിരിക്കുകയാണ്.നിലവിലെ പ്രത്യേക സാഹചര്യത്തില്‍ വായ്പ എടുത്തിട്ടുള്ളവര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം എന്ന് ഐആര്‍ഡിഎഐ പറഞ്ഞു. വായ്പ തിരിച്ചടവ് സംബന്ധിച്ച് ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാനാണ് കമ്പനികളോട് ഐആര്‍ഡിഎഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മോറട്ടോറിയം ലഭ്യമാക്കാനുള്ള അനുമതി നല്‍കുക മാത്രമാണ് ഐആര്‍ഡിഎഐ ചെയ്തിരിക്കുന്നത്. മോറട്ടോറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് ഇന്‍ഷൂറന്‍സ് കമ്പനികളായിരിക്കും .
എല്‍ഐസി ഉള്‍പ്പടെയുള്ള ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസികള്‍ ഈടായി സ്വീകരിച്ച്  വായ്പ നല്‍കുന്നുണ്ട്.
ബാങ്കുകളില്‍ നിന്നു വ്യത്യസ്തമായി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലഭ്യമാക്കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി ആവശ്യാനുസരണം മാറ്റം വരുത്താവുന്ന തരത്തിലാണ്. വായ്പ സ്ഥാപനങ്ങളെ  അപേക്ഷിച്ച്  പലിശ നിരക്കും കുറവായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com