ADVERTISEMENT

വീട്ടിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഓട്ടമുണ്ടായിക്കൊള്ളണമെന്നില്ല. പലപ്പോഴും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഒഴികെ മറ്റുള്ളവ അധിക ദിവസങ്ങളിലും വെറുതെ കിടക്കുകയായിരിക്കും പതിവ്. ഓടാതെ കിടക്കുകയാണെങ്കിലും ഇവയുടെ ഇന്‍ഷൂറന്‍സ് പ്രീമിയത്തിന് കുറവുമുണ്ടാകാറില്ല. ഓട്ടമില്ലാതെ വെറുതെ കിടക്കുന്ന വാഹനങ്ങളുണ്ടെങ്കില്‍  ഉപയോഗത്തിനനുസരിച്ച് മാത്രം പ്രീമിയം ഈടാക്കുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ ഇനി എടുക്കാം. കൂടുതല്‍ വിഭാഗങ്ങളിലേക്ക്  ഇന്‍ഷൂറന്‍സ് പരിധി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  ഇത്തരം 'സാന്‍ഡ് ബോക്‌സ് പ്രോജക്ടുകള്‍' അവതരിപ്പിക്കാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഈ രംഗത്തേക്ക് ആദ്യമായി കടന്നുവരുന്നത് ഭാരതി അക്‌സാ ജനറല്‍ ഇന്‍ഷൂറന്‍സ് ആണ് .'ഡ്രൈവ് അനുസരിച്ച് പ്രീമിയം' എന്നാണ് ഈ പോളിസിയക്ക് നല്‍കിയിരിക്കുന്ന വിശേഷണം.  വാഹനങ്ങളുടെ ഉപയോഗമനുസരിച്ചാണ് ഇവിടെ പ്രീമിയം നിര്‍ണയിക്കപ്പെടുന്നത്.

കിലോമീറ്ററുകള്‍ മൂന്ന് സ്ലാബുകളില്‍

ഇവിടെ ഏതു വാഹനമാണോ ഇന്‍ഷൂര്‍ ചെയ്യേണ്ടത് പോളിസി എടുക്കുന്ന ആള്‍ ആദ്യം തന്നെ ആ വര്‍ഷത്തെ ഒാട്ടം കിലോമീറ്ററില്‍ വ്യക്തമാക്കിയിരിക്കണം. ഇങ്ങനെ നല്‍കുന്ന കിലോമീറ്റര്‍ വിവരം അനുസരച്ചായിരിക്കും ആ വാഹനത്തിന്റെ പ്രീമിയം നിശ്ചയിക്കുക. മൂന്ന് സ്ലാബുകളാണ് ഇത്തരം വാഹനങ്ങള്‍ക്ക് വേണ്ടി കമ്പനി ക്രമീകരിച്ചിട്ടുള്ളത്. 2,500 കിലോമീററര്‍, 5,000 കിലോമീറ്റര്‍, 7,500 കിലോ മീറ്റര്‍. ഈ മൂന്ന് സ്ലാബില്‍ നിന്ന് കസ്റ്റമര്‍ക്ക് ഏത് വേണമെന്ന് തീരുമാനിക്കാം.

ദിവസം 83 മുതല്‍ 250 കി. മി വരെ

നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും വാഹനം ഒരു ദിവസത്തില്‍ 83 മുതല്‍ 250 കിലോ മീറ്റര്‍ വരെയെ ഓടുന്നുള്ളുവെങ്കില്‍ ഈ മൂന്ന് സ്ലാബില്‍ ഒന്ന് തിരഞ്ഞെടുക്കാം. പോളിസി എടുക്കുമ്പോള്‍ ഇത് വ്യക്തമാക്കിയിരിക്കണമെന്നാണെങ്കിലും പിന്നീട് കൂടുതല്‍ കിലോമീറ്റര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉയര്‍ന്ന സ്ലാബിലേക്ക് എപ്പോള്‍ വേണമെങ്കിലും മാറാം. ഇങ്ങനെ വരുന്ന അവസരങ്ങളില്‍ അധിക പ്രീമിയം കസ്റ്റമര്‍ അടയ്ക്കണമെന്ന് മാത്രം. ഒഡോമീററര്‍ റീഡിങും കെ വൈ സി വിശദാംശങ്ങളും കൊടുത്ത് ഈ പോളിസി വാങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com