ADVERTISEMENT
കൊറോണ പ്രതിസന്ധി കാലം കൂടി ഉള്‍പ്പെട്ട മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ എല്‍ ഐ സിയ്ക്ക് റെക്കോഡ് നേട്ടം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പോളിസികള്‍ വിറ്റഴിക്കാന്‍ ഇക്കാലയളവില്‍ എല്‍ ഐ സിയ്ക്കായി.

പുതിയ പോളിസികളുടെ വില്‍പന 2.19 കോടിയായി ഉയര്‍ന്നപ്പോള്‍ ആദ്യ പ്രീമിയം വരുമാനവും ഉയർന്നു. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ കണക്ക് പ്രകാരം എല്‍ ഐ സിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 25 ശതമാനത്തില്‍ അധികമാണ്. അതേസമയം സ്വകാര്യ കമ്പനികളുടെ പ്രീമിയം വര്‍ധനയില്‍ 11.64 ശതമാനമാണ് കൂടിയത്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും എല്‍ ഐ സി മികവ് കാട്ടിയത് ഇന്‍ഷൂറന്‍സ് രംഗത്തെ വര്‍ധിച്ചു വരുന്ന ആവശ്യത്തിന്റെ സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു.

ഐ ആര്‍ ഡി എ ഐ കണക്കനുസരിച്ച് 2019-20 ലെ ബിസിനസ് പ്രീമിയം 1.77 ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1.42 ലക്ഷം കോടി രൂപയായിരുന്നു. വര്‍ധന 25.17 ശതമാനം. എല്‍ ഐ സി യില്‍ ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കാറുള്ളത് മാര്‍ച്ച് മാസത്തിലാണ്. എന്നാല്‍ കൊറോണയെ തുടര്‍ന്ന രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട കാലയളവില്‍ പോലും കച്ചവടം കൂടി.എല്‍ ഐ സി പെന്‍ഷന്‍, ഗ്രൂപ്പ് സ്‌കീമുകളും ഇക്കാലയളവില്‍ റെക്കോഡിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com