മാര്‍ച്ചിലെ ഇന്‍ഷൂറന്‍സ് പ്രീമിയം ഗ്രേസ് പീരിയഡ് വീണ്ടും നീട്ടി

HIGHLIGHTS
  • മേയ് 31 വരെയാണ് നീട്ടിയത്
motor-insu-1
SHARE

മാര്‍ച്ചില്‍ പ്രീമിയം അടയ്‌ക്കേണ്ടിയിരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ ഗ്രേസ് പീരിയഡ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി വീണ്ടും നീട്ടി. മേയ് 31 വരെയാണ് നീട്ടിയത്. നേരത്തെ മാര്‍ച്ച് 23 നും പിന്നീട് ഏപ്രില്‍ നാലിനും പോളിസികളുടെ ഗ്രേസ് പിരീയഡ് 30 ദിവസത്തേയ്ക്ക ദീര്‍ഘിപ്പിച്ചിരുന്നു. മാര്‍ച്ചിലും ഏപ്രില്‍ മാസത്തിലും അടവ് മുടങ്ങിയവര്‍ക്കായിരുന്നു ഗ്രേസ് പീരിയഡ്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം ലോക് ഡൗണിലേക്ക് പോയതോടെ ഇൻഷുറൻസ് ഓഫീസുകള്‍ അടച്ചിരുന്നു. ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലാകട്ടെ ഭാഗീകമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇങ്ങനെ പല വിധ കാരണങ്ങളാല്‍ പ്രീമിയം മുടങ്ങിയവര്‍ക്കാണ് ഗ്രേസ് പീരിയഡിന്റെ ആനുകൂല്യം പ്രഖ്യാപിച്ചത്.ഐ ആര്‍ ഡി എ ഐ യുടെ പുതിയ അറിയിപ്പനുസരിച്ച് മാര്‍ച്ചില്‍ പ്രീമിയം ഡ്യൂ ആയ എല്ലാ പോളിസി ഉടമകള്‍ക്കും മേയ് 31 വരെ മുടങ്ങിയ പ്രീമിയം അടയക്കാന്‍ സൗകര്യമുണ്ടായികിരിക്കും.

English Summery: Premium payment Date Extended  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA