മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന

HIGHLIGHTS
  • മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി പരിചരണമുറപ്പാക്കാം
Aged_Student
SHARE

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് തടസ രഹിതമായി കോവിഡ് 19 ചികിത്സ ഉറപ്പാക്കുന്നതിന് നിര്‍ബന്ധിത കോപേയ്‌മെന്റ് ഒഴിവാക്കി മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട പരിചരണം ലഭിക്കുന്നതിന്  തടസമില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ തീരുമാനം. പോളിസി ഉടമകള്‍ തന്നെ മെഡിക്കല്‍ ചെലവുകളുടെ ഒരു ഭാഗം സ്വന്തമായി വഹിക്കുകയും ബാക്കി തുക ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കുന്നതുമായ സംവിധാനമാണ് നിര്‍ബന്ധിത കോപേയ്‌മെന്റ.

2020 ഏപ്രില്‍ 30 വരെ ഇഷ്യൂ ചെയ്ത മണിപ്പാല്‍ സിഗ്ന പ്രോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളുടെ പരിധിയില്‍ വരുന്ന  65 വയസോ അതിന് മുകളിലോ പ്രായമുള്ള എല്ലാ പോളിസി ഉടമകള്‍ക്കും നിര്‍ബന്ധിത കോപേയ്‌മെന്റ് ഇളവ് ലഭിക്കും. കോവിഡ് 19 ചികിത്സ മൂലം ഉണ്ടാകുന്ന ക്ലെയിമുകള്‍ക്കായിരിക്കും 2020 ഓഗസ്റ്റ് 31 വരെ എഴുതിത്തള്ളല്‍ ആനുകൂല്യം ലഭിക്കുക. മുതിര്‍ന്ന പൗരന്‍മാരില്‍ അവബോധം സൃഷ്ടിക്കുന്നതിനും കോവിഡിനെതിരെ സജ്ജരാക്കുന്നതിനും മണിപ്പാല്‍ സിഗ്നയുടെ വീ കെയര്‍ ഫോര്‍ യു എന്ന സംരംഭത്തിന് കീഴില്‍ പരിചരണ കോളുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം വേഗത്തിലുള്ള ക്യാഷ്‌ലെസ്,റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം സെറ്റില്‍മെന്റിനുമായി ലളിതമായ പ്രക്രിയയും കമ്പനി അവതരിപ്പിച്ചു.

English Summery:Senior Citizens Co payment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA