പോളിസി ഉടമകൾക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങളുമായി ഇൻഷുറൻസ് കമ്പനികൾ

HIGHLIGHTS
  • പ്രീമിയം അടക്കുന്നതു മുതല്‍ ഫണ്ട് മൂല്യം കണക്കാക്കുന്നതുമെല്ലാം ഡിജിറ്റലായി
digital-transactions
SHAREകോവിഡ് കാലത്ത് പോളിസിയുടമകൾക്ക് കൂടുതൽ വേഗത്തിലും സുരക്ഷിതമായും സേവനമെത്തിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളും തയാറെടുക്കുന്നു. പുറത്തിറങ്ങാതെ തന്നെ എല്ലാ സേവനങ്ങളും നേടുന്നതിനാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതെല്ലാം സാധ്യമാക്കുന്ന ഡിജിറ്റല്‍ നീക്കങ്ങളാണ് കോവിഡ് കാലത്ത് ഇന്‍ഷുറന്‍സ് മേഖല കൈക്കൊണ്ടു വരുന്നത്. ഇതിനു സഹായകമായ ഉന്നത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാവുന്ന ജീവനക്കാർക്കും മുൻഗണന നൽകുന്നു.

പ്രീമിയം അടക്കുന്നതു മുതല്‍ ഫണ്ട് മൂല്യം കണക്കാക്കുന്നതും സംശയങ്ങള്‍ ഉന്നയിക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റലാണിപ്പോൾ. ഇതുറപ്പിക്കാന്‍ ശക്തമായ നടപടികളാണുള്ളത്. ചാറ്റ്‌ബോട്ടും മൊബൈല്‍ ആപ്പും വെബ് സൈറ്റും കസ്റ്റമര്‍ പോര്‍ട്ടലുമെല്ലാം വിവിധ രീതികളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

ഇന്‍ഷുറന്‍സ് റെഗുലേറ്ററായ ഐആര്‍ഡിഎയും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനായുള്ള നീക്കങ്ങള്‍ നടത്തുന്നു. പ്രീമിയം അടവിന് 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുന്നത് അടക്കമുള്ള നടപടികളാണ് ഐആര്‍ഡിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യുലിപ് പദ്ധതികളിലെ സെറ്റില്‍മെന്റ് അവസരം അടക്കമുള്ള നടപടികളും അനുവദിച്ചിട്ടുണ്ട്
ലേഖകൻ ബജാജ് അലയന്‍സ് ലൈഫിന്റെ മാനേജിങ് ഡയറക്ടറാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA