ഒന്നിലേറെ യാത്രകൾക്ക് ഇനി ഒരൊറ്റ പോളിസി

HIGHLIGHTS
  • വാര്‍ഷിക പ്രീമിയം 499 രൂപ, 5 ലക്ഷം രൂപയുടെ പരിരക്ഷ
family-outing-1
SHARE

ഐസിഐസിഐ ലൊംബാര്‍ഡ്  ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ  ഫോണ്‍പെയുമായി ചേര്‍ന്ന് ആഭ്യന്തര യാത്രകള്‍ക്ക് വേണ്ടിയുള്ള മള്‍ട്ടി -ട്രിപ്പ് ഇന്‍ഷൂറന്‍സ് പോളിസി അവതരിപ്പിച്ചു. ഒന്നിലേറെ യാത്രകള്‍ക്ക് വേണ്ടിയുള്ള വാര്‍ഷിക ട്രാവല്‍ ഇന്‍ഷൂറന്‍സ് ആണിത്.   പരമ്പരാഗത ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നും വ്യത്യസ്തമാണ് ഈ പോളിസി. ഈ പോളിസി എടുത്തു കഴിഞ്ഞാല്‍ ഓരോ യാത്രകള്‍ക്കും പ്രത്യേകം ഇന്‍ഷൂറന്‍സ്  എടുക്കേണ്ടതില്ല. യാത്രയുമായി ബന്ധപ്പെട്ടുള്ള എല്ലാ ചെലവുകള്‍ക്കും  നഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന  ഒരു  സമഗ്ര ഇന്‍ഷൂറന്‍സ് പോളിസിയാണ് ഇത്.  വാര്‍ഷിക പ്രീമിയം 499 രൂപ. ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക്  പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ പോളിസി സൗകര്യപ്രദമായിരിക്കും.  ആഭ്യന്തര  യാത്രകള്‍ക്ക് വേണ്ടിയുള്ള പോളിസിയാണിത്. ബിസിനസ് യാത്രകള്‍ മുതല്‍ വിനോദ യാത്രകള്‍ക്ക് വരെ ഈ പോളിസി പ്രയോജനപ്പെടുത്താം.   

എല്ലാത്തരം നഷ്ടങ്ങള്‍ക്കും പരിരക്ഷ

റോഡ് മാര്‍ഗമുള്ള യാത്രകള്‍ക്ക് പുറമെ ഫ്‌ളൈറ്റ്, ട്രെയ്ന്‍ യാത്രകളുമായി ബന്ധപ്പെട്ട നഷ്ടങ്ങളും പരിരക്ഷയുടെ പരിധിയില്‍  ഉള്‍പ്പെടുത്തും.
യാത്ര തുടങ്ങി അവസാനിക്കുന്നത് വരെയുള്ള എല്ലാത്തരം നഷ്ടങ്ങള്‍ക്കും പരിരക്ഷ ഉറപ്പ് തരുന്ന ഓള്‍ ഇന്‍വണ്‍ ഇന്‍ഷൂറന്‍സ് പോളിസിയാണിത്. യാത്ര റദ്ദാക്കുക, കണക്ടിങ് ഫ്‌ളൈറ്റ് നഷ്ടപ്പെടുക, യാത്രാ സമയത്ത് വീട്ടിലുണ്ടാകുന്ന മോഷണം, ബാഗ്ഗേജ് നഷ്ടപ്പെടുക, തുടങ്ങിയവ എല്ലാം പോളിസിയുടെ പരിധിയില്‍ ഉള്‍പ്പെടും.
യാത്രാ വേളയില്‍ ഉണ്ടാകുന്ന  അപകടത്തില്‍ മരണപ്പെടുകയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപെടുകയോ ചെയ്താല്‍  5 ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും.ഫോണ്‍പെ ഉപയോക്താക്കള്‍ക്ക് ഫോണ്‍പെ ആപ്പില്‍ നിന്നും  ഈ ആഭ്യന്തര മള്‍ട്ടി- ട്രിപ് ഇന്‍ഷൂറന്‍സ് പോളിസി തിരഞ്ഞെടുക്കാം.

English Policy:Single Policy for Multiple Journey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA