ADVERTISEMENT
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  വര്‍ക് ഫ്രം ഹോം സാധാരണയായി. നിലവിലെ സാഹചര്യത്തില്‍ ജോലിയുടെ ഭാഗമായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായും ഓണ്‍ലൈനില്‍ സജീവമാകുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്.
ലോക്ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉയര്‍ന്നതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളിലും വര്‍ധന ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ,  ബിസിനസ്സുകള്‍ക്ക് വേണ്ടിയുള്ള സൈബര്‍ ഇന്‍ഷൂറന്‍സുകള്‍ നിരവധി ഉണ്ടെങ്കിലും വ്യക്തികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം പരിമിതമാണ്. ഇതിന് പരിഹാരമായി ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് പുതിയ സൈബര്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ അവതരിപ്പിച്ചു.  വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൈബര്‍ ലോകത്തു നിന്നും ഉണ്ടാകുന്ന തട്ടിപ്പുകളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും  സംരക്ഷണം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് ഈ റീട്ടെയില്‍ സൈബര്‍ ലയബിലിറ്റി ഇന്‍ഷൂറന്‍സ് പോളിസി .
സൈബര്‍ ഇടത്തിലെ  മോഷണം മുതല്‍ അനധികൃത ഇടപാടുകള്‍ വരെയുള്ള എല്ലാ നഷ്ടങ്ങള്‍ക്കും പോളിസി ഉടമകള്‍ക്ക് സംരക്ഷണമുണ്ട്.
പ്രതി ദിനം 6.5 രൂപ മുതല്‍ 65 രൂപ വരെയുള്ള പ്രീമിയം തിരഞ്ഞെടുക്കാം. 50,000 രൂപ മുതല്‍ ഒരു കോടി രൂപ വരെ സം അഷ്വേഡ് വ്യത്യാസപ്പെട്ടിരിക്കും. കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും പരിരക്ഷ ലഭ്യമാക്കും. ഒരു വര്‍ഷമാണ് കാലാവധി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com