ADVERTISEMENT

ഇ എസ് ഐ കോര്‍പ്പറേഷന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ  കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള വനിതാ ജീവനക്കാരിക്ക് പ്രസവ ചികിത്സാ ചെലവ് നിലവിലുള്ള 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി വര്‍ധിപ്പിക്കും. ഇ എസ് ഐ കോര്‍പ്പറേഷന് (എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍) കീഴില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള പുരുഷജീവനക്കാര്‍ക്കും ഭാര്യയുടെ പ്രസവ ചികിത്സാ ചെലവായി ഈ തുകയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലാണd ഇ എസ് ഐ കോര്‍പ്പറേഷന്‍. ചികിത്സാ ആനുകൂല്യത്തില്‍ വര്‍ധന വരുത്തുന്ന നടപടിയുടെ ഡ്രാഫ്റ്റ്  തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനകം ബന്ധപ്പെട്ടവര്‍ക്ക് വിശദീകരണം നല്‍കാം. അതിന് ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.ഇ എസ് ഐ സ്‌കീമിന്റെ കീഴില്‍ മതിയായ മെഡിക്കല്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ നിന്നുള്ള കേസുകള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. പദ്ധതിയനുസരിച്ച് ആദ്യരണ്ട് പ്രസവങ്ങള്‍ക്കേ ആനുകൂല്യം ലഭിക്കൂ.

English Summery: Esi Coverage for Delivery Related Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com