ADVERTISEMENT

സാധാരണയുണ്ടാകുന്ന അസുഖങ്ങള്‍ പോലും ഒരു ശരാശരിക്കാരന്റെ കുടുംബ ബജറ്റ് തകര്‍ത്തു കളയുന്നു. മരുന്നുകളേക്കാളുമധികം വിവിധ ടെസ്റ്റുകള്‍ക്കും ആശുപത്രി ചെലവുകള്‍ക്കുമാണ് കൂടുതല്‍ തുക മാറ്റി വയ്‌ക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കരുതലാവുന്നത്.

ഒറ്റ പോളിസിയ്ക്ക് പരിമിധികളുണ്ട്

എന്നാല്‍ പലപ്പോഴും പോളിസികളിലെ തന്നെ പരിമിതികള്‍ കൊണ്ട് കുടുംബത്തിന്റെ എല്ലാ ആരോഗ്യ ആവശ്യങ്ങളും ഒറ്റ പോളിസിയില്‍ കവര്‍ ചെയ്യണമെന്നില്ല. ഇത്തരം സാഹചര്യത്തിലാണ് മറ്റൊരു പോളിസിയെ കുറിച്ച് കൂടി ആലോചിക്കേണ്ടി വരുന്നത്. കാരണം ജീവിത ശൈലി രോഗങ്ങളുടെ ഉയര്‍ച്ച തന്നെ. ഹൃദ്രോഗം, അവയവം മാറ്റിവയ്ക്കല്‍, കാന്‍സര്‍ പോലുള്ള പ്രതിസന്ധികള്‍ ഇവ ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. മാരക അസൂഖങ്ങളുടെ കുടുബ ചരിത്രമുള്ളവര്‍ മറ്റൊരു പോളിസിയെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും അത് ക്രിട്ടിക്കല്‍ ഇല്‍നസ് പോളിസികളായിരിക്കണം.

കുടുംബ ചരിത്രം പ്രധാനം

പല മാരക അസുഖങ്ങളും പാരമ്പര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. കാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ കുടുംബ പശ്ചാത്തലമുള്ളവര്‍ പൊതുവെ എടുക്കുന്ന പോളിസികളാണിത്. ഇത്തരം പോളിസികളില്‍ ചേരുന്നതിന് മുമ്പ് നിബന്ധനകള്‍ വളരെ സൂക്ഷ്മതയോടെ മനസിലാക്കിയിരിക്കണം. കാരണം ചികിത്സ വളരെ ചെലവേറിയതായതിനാല്‍ പോളിസി നോട്ടില്‍ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. അത് കൃത്യതയോടെ മനസിലാക്കി അവരവരുടെ ആവശ്യം എന്തെന്ന് തിരിച്ചറിഞ്ഞ് വേണം പോളിസി എടുക്കാന്‍.

English Summery : Know more About Critical Illness Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com