സ്വന്തമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വേണോ?

HIGHLIGHTS
  • പോളിസിയുടെ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ അത് പുതുക്കേണ്ടതുണ്ട്
health-review
SHARE

പലർക്കുമുള്ള ഒരു സംശയമാണിത്. സ്വന്തം തൊഴിൽ സ്ഥാപനം നൽകുന്ന ഗ്രൂപ്പ് പോളിസി പോരേ? അതോ സ്വന്തമായൊരു പോളിസി തന്നെ വേണമോ? തൊഴില്‍ ഉടമ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളയാളാണെങ്കിലും എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ ജോലി നിര്‍ത്തേണ്ടി വന്നാല്‍ പെട്ടെന്ന് പരിരക്ഷയില്ലാതാകും. ഈ അവസ്ഥയൊഴിവാക്കുന്നതിന് സ്വന്തം ആവശ്യങ്ങൾക്കിണങ്ങുന്ന പ്രത്യേകം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്. ഇക്കാര്യങ്ങളും ശ്രദ്ധിക്കുക.

∙കവറേജിന്റെ തുടര്‍ച്ച നഷ്ടപ്പെടാതിരിക്കാന്‍ സമയത്ത് പുതുക്കേണ്ടതും അത്യാവശ്യമാണ്.

∙കാഷ്‌ലെസ് ക്ലെയിം സെറ്റില്‍മെന്റ്- കാഷ്‌ലെസ് ആനുകൂല്യങ്ങളുള്ള പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 

∙ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവും കവറേജ് വേണം. ഇത് ഉയരുന്ന ആശുപത്രി ചെലവ് കൈകാര്യം ചെയ്യാന്‍ സഹായിക്കും. 

∙മികച്ച ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ഉള്ള കമ്പനി തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. അനുപാതം ഉയര്‍ന്നതാണെങ്കില്‍ ക്ലെയിം നിഷേധിക്കുന്നതിന് സാധ്യത കുറവാണ്.

English Summary : Do You Need an Exclusive Health Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA