ADVERTISEMENT

കോവിഡ് 19 രാജ്യത്തെ  ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയുടെ കുതിച്ച് ചാട്ടത്തിന് കാരണമായി. കോവിഡ് ആശങ്ക വ്യാപകമായ മാര്‍ച്ച് മാസം മുതല്‍ ഇതുവരെ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ 130 പുതിയ പോളിസികൾക്കാണ് ഐ ആര്‍ ഡി എ ഐ അംഗീകാരം നല്‍കിയത്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം തുടരുമ്പോള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് ഇത് ചാകരയാണ്. ആദ്യമായി വാഹന ഇന്‍ഷൂറന്‍സ് മേഖലയേയും കടത്തി വെട്ടിയാണ് ഇതിന്റെ മുന്നേറ്റം. ഇന്‍ഷൂറന്‍സ് വ്യവസായത്തിന്റെ ആകെ പ്രീമിയത്തില്‍ 33 ശതമാനമായിരുന്ന വാഹന ഇന്‍ഷൂറന്‍സ് വിഹിതം ഇടിഞ്ഞ് 30 ശതമാനത്തിലെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം 30 ശതമാനമായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം 33 ശതമനത്തിലേക്ക് ഉയരുകയും ചെയ്തു. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഉള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രോഡക്ടുകളുടെ ആകെ എണ്ണം 500 ആണ്. എന്നാല്‍ ഈ മാര്‍ച്ചിന് ശേഷം മാത്രം അംഗീകാരം നല്‍കിയത് 130 വ്യത്യസ്ത  ഉൽപ്പന്നങ്ങൾക്കാണ്. ആരോഗ്യ ഇൻഷുറൻസ് മാത്രം കൈകാര്യം ചെയ്യുന്ന കമ്പനികളുടെ ചില്ലറ വില്‍പന ഇക്കാലയളവില്‍ 47 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

English  Summary : Health Insurance Sector is Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com