ജോലി പോയേക്കുമെന്ന് പേടിയുണ്ടോ? വരുമാന ആനുകൂല്യ പോളിസി പരിരക്ഷയേകും

job-or-career
SHARE

കോവിഡും ലോക്ക്ഡൗണും പലരുടെയും ജോലി കളഞ്ഞിട്ടുണ്ട്, കാര്യങ്ങൾ ഉടനെ കൂടുതൽ മെച്ചപ്പെടാനുമിടയില്ല. ഈ സാഹചര്യത്തിൽ ജോലി/വരുമാന നഷ്ടത്തിൽ നിന്ന് ആളുകൾക്ക് പരിരക്ഷയേകാന്‍ പുതിയ പോളിസി വരുന്നു, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് രംഗത്തെ മുൻനിരക്കാരായ പോളിസിബസാർ ഡോട്ട്കോമാണ് ഈ പുതിയ ഇൻഷുറൻസ് ആരംഭിക്കുന്നത്, പോർട്ടലിൽ നിന്ന് ജോബ് /ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് വാങ്ങാം.എസ്ബിഐ ജനറല്‍, ശ്രീറാം ജനറല്‍, യൂണിവേഴ്‌സല്‍ സോമ്പോ, ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് എന്നിവരുമായി സഹകരിച്ചാണ് അവതരിപ്പിക്കുന്നത്, നിശ്ചിത കാലയളവിലേക്കാണ് പോളിസിയുടമയ്ക്ക് ബദല്‍ വരുമാന ആനുകൂല്യം കിട്ടുക

∙നിലവില്‍, തനിച്ചുള്ള ജോബ്/ഇന്‍കം ലോസ് ഇന്‍ഷുറന്‍സ് പരിരക്ഷ വിപണിയില്‍ ലഭ്യമല്ല. 

∙ജോലി / വരുമാനനഷ്ടം എന്നിവയ്ക്കുള്ള കവറേജ് താരതമ്യപ്പെടുത്താനും ഓണ്‍ലൈനായി വാങ്ങാനും കഴിയും. 

∙തൊഴിലില്ലാതാകുന്നതു മൂലം ഉണ്ടാകുന്ന വരുമാനനഷ്ടം, സ്വയം തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍  ഉപഭോക്താക്കളുടെ പരിരക്ഷ ഇവ പ്ലാനുകളുടെ പ്രത്യേകതയാണ്.  

∙പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍  എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്നതിനും,  വൈകല്യം മൂലം ജോലി / വരുമാനം നഷ്ടപ്പെടുന്നതിനും പരിരക്ഷയുണ്ട്. 

∙പിരിച്ചുവിടല്‍/ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കല്‍ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കല്‍  എന്നിവ കാരണം ജോലി/വരുമാനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ 3 മാസം വരെ പോളിസി ഉടമയുടെ വായ്പ അടച്ചുകൊണ്ട് ഈ പദ്ധതി സഹായം നല്‍കുന്നു. 

∙അപകടം മൂലമുണ്ടാകുന്ന മരണം, ഭാഗികമോ സ്ഥിരമോ ആയ വൈകല്യം അല്ലെങ്കില്‍ അംഗഭംഗം എന്നിവ കാരണം ജോലി/വരുമാനം നഷ്ടമുണ്ടായാല്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട ആള്‍ക്ക് 2 വര്‍ഷം വരെ പ്രതിവാര ശമ്പള ആനുകൂല്യങ്ങള്‍ ലഭിക്കും.

∙ശമ്പളക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യത്യസ്ത പ്ലാനുകള്‍ ലഭ്യമാണ്.

∙ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 (ഡി) പ്രകാരം, പോളിസി പ്രീമിയങ്ങള്‍ക്കു മേല്‍ ഉപഭോക്താക്കള്‍ക്ക് നികുതി ഇളവും നേടാം

English Summary : Details of Insurance Coverage for Job Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA