ഉറപ്പ് വരുമാനമെന്ന വാഗ്ദാനവുമായി ആദിത്യ ബിര്‍ള സണ്‍ലൈഫിന്റെ പദ്ധതി

HIGHLIGHTS
  • കുറഞ്ഞ ചെലവില്‍ പരിരക്ഷ ഉയര്‍ത്തുന്ന റൈഡറുകളും ലഭ്യമാണ്
family-6
SHARE

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന അഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ നോണ്‍ ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്.

ആറ്, എട്ട്, 12 വര്‍ഷങ്ങളിലെ പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാം. 20/25/30 വര്‍ഷങ്ങളിലേക്കായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയാണുള്ളത്. വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ തവണകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. കുറഞ്ഞ ചെലവില്‍ പരിരക്ഷ ഉയര്‍ത്തുന്ന റൈഡറുകളും ലഭ്യമാണ്. 50,000 രൂപ മുതലുള്ള പ്രീമിയമുണ്ട്. 5.50 ലക്ഷം രൂപ മുതലാണ് പരിരക്ഷ.

English Summary : New Assured Income Policy Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA