ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയം കുറഞ്ഞു

HIGHLIGHTS
  • ജൂലൈ മുതല്‍ നാല്‌ മാസം വളര്‍ച്ച നേടിയ ശേഷമാണിടിവ്
dream-plan
SHARE

നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്സ്‌ പ്രീമിയം സമാഹരണം 27 ശതമാനം കുറഞ്ഞു. ജൂലൈ മുതല്‍ തുടര്‍ച്ചയായി നാല്‌ മാസം വളര്‍ച്ച നേടിയ ശേഷമാണിത്‌. നവംബറില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ സമാഹരിച്ച പുതിയ ബിസിനസ്‌ പ്രീമിയം (എന്‍ബിപി) 19,159.31 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേകാലയളവിലിത്‌ 26,221.24 കോടി രൂപയായിരുന്നു.

പൊതുമേഖലയില്‍ നിന്നുള്ള എല്‍ഐസിയുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ 35 ശതമാനത്തോളം കുറവുണ്ടായി. നവംബറില്‍ 12,092.66 കോടി രൂപയുടെ പുതിയ ബിസിനസ്‌ പ്രീമിയമാണ്‌ എല്‍ഐസി സമാഹരിച്ചത്‌. അതേസമയം സ്വകാര്യ മേഖല ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ മൊത്തം പ്രീമിയത്തില്‍ 5.15 ശതമാനം ഇടിവാണ്‌ പ്രകടമായത്‌.

ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പുതിയ ബിസിനസ്‌ പ്രീമിയത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 1.5 കുറവുണ്ടായി. ഇക്കാലയളവില്‍ എല്‍ഐസിയുടെ പ്രീമിയം സമാഹരണത്തില്‍ 3.75 ശതമാനത്തിന്റെയും സ്വകാര്യ മേഖല ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികളുടെ പ്രീമിയം സമാഹരണത്തില്‍ 4 ശതമാനത്തിന്റെയും കുറവുണ്ടായി.

English Summary: New Business Premium Decreased in Life Insurance Companies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA