ADVERTISEMENT

ആശുപത്രിയില്‍ അഡ്മിറ്റായി ദിവസങ്ങളോളം ചികിത്സ നടത്തിയിട്ട് ചെലവായ പണത്തിന്റെ പകുതി പോലും ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടിയില്ല എന്ന പരാതിപെടുന്നവരാണ് നമ്മള്‍. ചികിത്സാ ചെലവ് കാശ് മുഴുവന്‍ റീഇംബേഴ്‌സ് ചെയ്ത് കിട്ടണം എന്ന് ശഠിക്കുന്നവരാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ പൊതുവേ. എന്നാല്‍ വ്യാഴാഴ്ച പാര്‍ലമന്റില്‍ വച്ച സാമ്പത്തിക സര്‍വേ 2021 പറയുന്നത് അതിന്റെ ആവശ്യമില്ലെന്നാണ്. എത്ര മാത്രം കുറച്ച് ക്ലെയിം തുക ലഭിക്കുന്നോ അത്രകണ്ട് ആരോഗ്യ കാര്യത്തില്‍ വ്യക്തികള്‍ ശ്രദ്ധ ചെലുത്തുമെന്നാണ് സര്‍വേ പറയുന്നത്.

ആശുപത്രി വാസത്തിനും പിന്നീടുള്ള ചെലവുകള്‍ ഒരോന്നിനും പൂര്‍ണമായും തുക റീഇംബേഴ്‌സ് നല്‍കുന്ന വിധമാണ് വിവിധ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പോളിസികളും അധിക തുകയ്ക്ക് പിന്നീട് റൈഡുകളും ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്. ഉപഭോക്താക്കളും ഇതില്‍ ബോധമുള്ളവരായതിനാല്‍ ഇത്തരം പോളിസികള്‍ അവര്‍ ചോദിച്ച് വാങ്ങുകയും ചെയ്യുന്നു.

ഇതോടെ ആരോഗ്യ അടിയന്തരാവസ്ഥ വ്യക്തിയ്ക്ക് പ്രശ്‌നമല്ലാതാകുന്നു. ഫലത്തില്‍ വ്യക്തി ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ജീവിതം മുന്നോട്ട് നയിക്കുന്നു. ഇത് മാരക രോഗങ്ങള്‍ വരുത്തി വയ്ക്കുന്നു. ഉദാഹരണത്തിന് പുകവലി പോലുള്ള ദുസ്വഭാവത്തിന് നിയന്ത്രണം വരുത്താതെ പോകുന്നതു മൂലം ഇത് പിന്നീട് ശ്വാസ കോശാര്‍ബുദത്തിലേക്ക് വഴി വയ്ക്കുമ്പോള്‍ വ്യക്തിയ്ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്നു. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ വ്യക്തികള്‍ക്ക് കുറഞ്ഞ ആനുകൂല്യങ്ങളെ നല്‍കാവു എന്ന് സര്‍വേ പറയുന്നു.

English Summary: Details of Medical Insurance Coverage in Economic Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com