ADVERTISEMENT

ക്ഷീരകർഷകർക്കു മാത്രമായുള്ള ഇൻഷുറൻസ് പദ്ധതിയായ‘ക്ഷീരസാന്ത്വന' ത്തിൽ ചേരുന്നതിന് മാർച്ച് 20 വരെ അവസരമുണ്ട് . യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ ക്ഷീരവികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യസുരക്ഷ, അപകട ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ഗോ സുരക്ഷ എന്നീ പോളിസികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പദ്ധതി ആർക്കെല്ലാം?

ക്ഷീരകർഷകർ, ക്ഷീരസംഘം ജീവനക്കാർ എന്നിവർക്കു പങ്കാളികളാവാം. ക്ഷീരകർഷകൻ, ജീവിതപങ്കാളി, 25 വയസ് വരെയുള്ള അവിവാഹിതരായ കുട്ടികൾ, മാതാപിതാക്കൾ, ക്ഷീരജീവനക്കാർ എന്നിവർക്ക് ആരോഗ്യ സുരക്ഷാ പോളിസിയിൽ ചേരാം. 80 വയസ്സുവരെ പ്രായമായ ക്ഷീരകർഷകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇവരുടെ മാതാപിതാക്കൾക്ക് പ്രായപരിധി ബാധകമല്ല. ഗോസുരക്ഷാ പദ്ധതിയിൽ 50,000 രൂപ മുതൽ 70,000 രൂപവരെ കന്നുകാലികൾക്ക് പരിരക്ഷ ലഭിക്കും. ഒരു വർഷമാണു കാലാവധി. 

ആനുകൂല്യങ്ങൾ എന്തെല്ലാം?

ഒരു ലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ക്ഷീരകർഷകർക്ക് അപകടസുരക്ഷാ പോളിസിയിലും അംഗമാകാം. പരമാവധി ഏഴുലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 18 മുതൽ 60 വയസുവരെയുള്ള ക്ഷീരകർഷകർക്ക് ഒരുലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പു നൽകും.

എങ്ങനെ അംഗമാകാം?

പ്രീമിയം തുകയിൽ 50 % വരെ സഹായധനം അനുവദിക്കും. ക്ഷീരസംഘങ്ങൾ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പദ്ധതിയിൽ അംഗമാകാനുള്ള അവസാന തീയതി മാർച്ച് 20 വരെയായി നീട്ടിയെന്ന് ക്ഷീരവുകസന വകുപ്പിൽ നിന്നറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ക്ഷീരവികസന സർവീസ് യൂണിറ്റുമായോ ഏറ്റവും അടുത്ത ക്ഷിരസംഘവുമായോ ബന്ധപ്പെടാം. സംസ്ഥാനതലത്തിൽ ബന്ധപ്പെടാൻ: 9496450432,9446376988, 9447266155. 

English Summary : Insurance Coverage for Dairy Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com