എല്‍ ഐ സി പോളിസി ഉടമയാണോ? മച്ച്വുരിറ്റി ക്ലെയിമിന് എവിടെയും അപേക്ഷിക്കാം

HIGHLIGHTS
  • രാജ്യത്തെ എല്ലാ ഓഫീസിലും മാര്‍ച്ച് 31 വരെ ഈ സൗകര്യം ലഭ്യമാണ്
Lic
SHARE

എല്‍ ഐ സി ക്ലെയിം സെറ്റില്‍മെന്റുകള്‍ക്ക് ഇനി ഏത് ബ്രാഞ്ചിലും സമീപിക്കാം. പോളിസി ഉടമകള്‍ക്ക് കാലവധി പൂര്‍ത്തിയായ പോളിസി രേഖകള്‍ തൊട്ടടുത്ത ബ്രാഞ്ചില്‍ സമര്‍പ്പിച്ച് തുക കൈപ്പറ്റാം. രാജ്യത്തെ ഏത് ഓഫിസിലും മാര്‍ച്ച് 31 വരെ ഈ സൗകര്യം ലഭ്യമാകും. അതേസമയം ക്ലെയിം പേയ്‌മെന്റ് പ്രോസസ് ചെയ്യുന്നത് സര്‍വീസ് ബ്രാഞ്ചുകള്‍ ആയിരിക്കും.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എത് ബ്രാഞ്ചിലും നല്‍കാം. അവിടെ നിന്നും സര്‍വീസിങ് ബ്രാഞ്ചിലേക്ക് അയച്ചാകും ക്ലെയിം സെറ്റില്‍മെന്റ് നല്‍കുക. രാജ്യത്തെ 113 ഡിവിഷണല്‍ ഓഫിസുകള്‍, 2048 ബ്രാഞ്ചുകള്‍,1526 സാറ്റലൈറ്റ് ഓഫീസുകള്‍ 74 കസ്റ്റമര്‍ സോണ്‍ എന്നിവയില്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് മച്ച്വുരിറ്റി ക്ലെയിമിന് സമീപിക്കാം. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് എത് ഓഫിസിലും സമീപിക്കാം.

ഇനി പോളിസി ഉടമ ഒരു സ്ഥലത്തും പോളിസി മറ്റൊരു നഗരത്തിലുമാണെങ്കിലും രേഖകള്‍ രണ്ടായിട്ടും സമര്‍പ്പിക്കാം. കോവിഡ് വര്‍ധിച്ച് വരുന്ന സാഹചര്യത്തിലും സാമ്പത്തിക വാര്‍ഷാവസനം എന്നത് പരിഗണിച്ചുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English Summary : LIC Policy Holder can Apply Claim Sttelement at any Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA