ADVERTISEMENT

രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡിന്റെ വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹ്രസ്വകാല കൊറോണ പോളിസികള്‍ തുടരാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സെപ്റ്റംബര്‍ 30 വരെ കോവിഡ് പ്രത്യേക പോളിസികളായ കൊറോണ രക്ഷക്, കൊറോണ കവച് നിലവിലുണ്ടാകും. കോവിഡ് 19 പരിരക്ഷയേകുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ ഐ ആര്‍ ഡി എ ഐ നിര്‍ദേശാനുസരണം രാജ്യത്ത് ആരംഭിച്ചത് ജൂലായിലാണ്. നിലവില്‍ 105, 195, 285 ദിവസങ്ങളിലേക്കാണ് ഈ പോളിസികള്‍ നല്‍കുന്നത്.

സകല സീമകളും ലംഘിച്ച് രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്ന ആശയം റെഗുലേറ്ററി അതോറിറ്റി മുന്നോട്ട വച്ചത്. കൊറോണ, കവച്, കൊറോണ രക്ഷക് എന്നിങ്ങനെ രണ്ട് പോളിസികളാണ് അവതരിപ്പിച്ചത്. സമഗ്രആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ചുരുങ്ങിയ തുകയ്ക്ക് ലഭ്യമാകുന്ന പോളിസകള്‍ എന്ന നിലയ്ക്കാണ് കോറോണ പോളിസികള്‍ വിപണി പിടിച്ചത്. കോവിഡ് പോസിറ്റീവ് ആയ ഒരാള്‍ക്ക് 100 ശതമാനം തുകയും ഉറപ്പ് നല്‍കുന്ന പോളിസിയാണ് കൊറോണ രക്ഷക്, കൊറോണ കവചിനാകട്ടെ  50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് പരിധിയുമുണ്ട്.

പുതുക്കാം

വൈറസ് ബാധ ശമിക്കാതെ രാജ്യത്ത് തുടരുന്ന സാഹചര്യത്തില്‍ പുതിയ പോളിസികള്‍ നല്‍കാനും നിലവിലുള്ളവ പുതുക്കാനും സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടി.  ഇതു കൂടാതെ കൂടുതല്‍ അസൂഖങ്ങള്‍ക്ക് കവറേജ് കിട്ടുന്ന പോളിസികളിലേക്കുള്ള മൈഗ്രേഷനും, മറ്റ് കമ്പനികള്‍ നല്‍കുന്ന കൊറോണ പോളിസികളിലേക്കുള്ള പോര്‍ട്ടിംഗും നടത്താനാവും.

English Summary: Corona Kavech policy Period Extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com