ADVERTISEMENT

ഇന്‍ഷുറന്‍സ് പോളിസികളെ വാരി പുണരുന്നവരും  ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ മുഖം തിരിക്കുന്നവരും ഉണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എല്ലാവര്‍ക്കും ആവശ്യമുണ്ടോ? അതറിയാന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ മാത്രം മതി.

1.നിങ്ങളില്ലാതായാലും നിങ്ങളുണ്ടായിരുന്നതുപോലെ തന്നെ നിങ്ങളുടെ കുടുംബത്തിനു മുന്നോട്ടുപോകാന്‍ കഴിയുമോ. മക്കളെ പഠിപ്പിച്ച് അവര്‍ക്ക് ഒരു ജീവിതം ഉണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളുടെ ജീവിത പങ്കാളിക്ക് കഴിയുമോ?

2. നിങ്ങള്‍ ഒരു അപകടത്തില്‍ പെട്ട് ജോലിചെയ്യാനാവാത്ത അവസ്ഥയിലായാല്‍ കുടുംബത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സമ്പാദ്യം നിങ്ങള്‍ക്ക് ഉണ്ടോ?

3. നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാരകമായ അസുഖം പിടിപെട്ടാല്‍ വിദഗ്ധചികില്‍സയ്ക്ക് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടോ?

4. നിങ്ങള്‍ വായ്പയെടുത്ത് പണിത വീട് പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്നുപോയാല്‍ പുതിയതൊന്ന് ഉണ്ടാക്കാനുള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ

5. നിങ്ങള്‍ വായ്പയെടുത്ത് വാങ്ങിയ കാര്‍ മോഷണം പോയാല്‍ പുതിയതൊന്നു വാങ്ങാനുള്ള പണമുണ്ടോ?

6. നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൃഷി വിളവെടുപ്പ് സമയത്തിനുമുമ്പ് നശിച്ചുപോയാല്‍ നഷ്ടം താങ്ങാനുള്ള ശേഷിയുണ്ടോ

ഇവയ്‌ക്കെല്ലാം ഉത്തരം ഉണ്ട് എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സേ ആവശ്യമില്ല. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമാണ് എന്നാണ് അര്‍ത്ഥം.

ഒരാളുടെ ജീവിതത്തില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സ് സംരക്ഷണത്തില്‍ ചിലത് ഇനി പറയുന്നവയാണ്.

∙മെഡിക്ലെയിം പോളിസി

അസുഖം വന്നാല്‍ ചികില്‍സയ്ക്ക് പണം ലഭ്യമാക്കുന്ന പോളിസിയാണിത്. എല്ലാ വര്‍ഷവും ഒരു നിശ്ചിത തുക പ്രീമിയം നല്‍കി ജീവിതകാലം മുഴുവന്‍ ഓരോ വര്‍ഷവും പുതുക്കിക്കൊണ്ട് പോകാവുന്ന പോളിസിയാണിത്. ഗൃഹനാഥനു മാത്രമായോ ഗൃഹനാഥനും കുടംബാംഗങ്ങള്‍ക്കും ഒരുമിച്ചോ ഇത്തരം പോളിസി എടുക്കാം. അസുഖം വന്നാല്‍ ചികില്‍സിക്കുന്ന ആശുപത്രിക്ക് ഇന്‍ഷുറന്‍സ് കമ്പനി പണം നേരിട്ടു നല്‍കും. അല്ലെങ്കില്‍ നിങ്ങള്‍ ആശുപത്രിക്ക് നല്‍കുന്ന പണം ഇന്‍ഷുറന്‍സ് കമ്പനി പിന്നീട് തിരിച്ചുതരും. എത്ര ചെറുപ്പത്തിലേ ചേര്‍ന്നാല്‍ പ്രീമിയവും കുറഞ്ഞിരിക്കും.

∙ആക്‌സിഡന്റ് പോളിസി

അപകടത്തെതുടര്‍ന്നുണ്ടാകുന്ന അംഗവൈകല്യത്തിനും മറ്റ് കഷ്ടതകള്‍ക്കും നിശ്ചിത സം അഷ്വേര്‍ഡ് തുക ലഭിക്കുന്ന പോളിസിയാണിത്.

ലൈഫ് ഇന്‍ഷുറന്‍സ് ടേം പോളിസി

നിങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ അനന്തരാവകാശിക്ക് ഒരു നിശ്ചിത സംഅഷ്വേര്‍ഡ് തുക നഷ്ടപരിഹാരമായി ലഭിക്കുന്ന പോളിസിയാണിത്. ഓരോ വര്‍ഷവും നിശ്ചിത തുക പ്രീമിയം അടച്ചുകൊണ്ട് നിശ്ചിത കാലയളവുവരെ തുടര്‍ന്നുകൊണ്ടുപോകാവുന്ന പോളിസിയാണിത്

ഹോം ഇന്‍ഷുറന്‍സ് പോളിസി

വീട്, വീട്ടിനുള്ളിലെ ഗൃഹോപകരണങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവ ഇന്‍ഷുര്‍ ചെയ്യാവുന്ന പോളിസിയാണിത്.

English Summary: Do you need Insurance Policy, Amswer These Questions

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com