ഇനി പുതിയ വിലയില്‍ രൂപം മാറി ജനറൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ

HIGHLIGHTS
  • ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ രൂപം, വില ഇവയക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം
insu-11
SHARE

ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ തയ്യാറാക്കുമ്പോള്‍ പാലിച്ചിരിക്കേണ്ട നിബന്ധനകളെ കുറിച്ച് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി പുതിയ ചട്ടങ്ങളുടെ ഡ്രാഫ്റ്റ് പുറത്തിറക്കി. കമ്പനികള്‍ പുതിയ ഇന്‍ഷൂറന്‍സ് ഉൽപ്പന്നങ്ങൾ തയാറാക്കുമ്പോഴും അതിന്റെ പ്രീമിയം നിശ്ചയിക്കുന്ന കാര്യമടക്കമുളളവയിലും ഈ അടിസ്ഥാന നിബന്ധനകള്‍ പാലിക്കേണ്ടി വരും.

പുതിയ നിബന്ധനകള്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ക്കും ആഡ് ഓണുകള്‍ക്കും ബാധകമായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നില്ല. കാലാനുസൃതമായി ഇവ പരിഷ്‌കരിച്ച് വരികയായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് ഈ നീക്കം. ഉപഭോക്തൃ താത്പര്യം പരമാവധി സംരക്ഷിച്ചുകൊണ്ട് ജനറല്‍ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങളുടെ വില നിര്‍ണയവും രൂപകല്‍പനയും നടത്തുക എന്നതാണ് ഐ ആര്‍ ഡി എ ഐ പുതിയ നീക്കത്തിലൂടെ ഉദേശിക്കുന്നത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ജനറല്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ തരം ഉത്പന്നങ്ങള്‍ക്കും അതിനുള്ള ആഡ് ഓണുകള്‍ക്കും കവറേജ്, കാലാവധി, വില അടക്കമുള്ള കാര്യങ്ങളില്‍ ഇത് ബാധകമായിരിക്കും.

English Summary: General Insurance Products may be Updated

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA