ADVERTISEMENT

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സമ്പാദിക്കുകയെന്നത് മാതാപിതാക്കളുടെ ആദ്യ പരിഗണനയാണ്. ഇതിനായുള്ള നിക്ഷേപങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും അവരെല്ലാം ചിന്തിക്കുന്ന രണ്ടു ഘടകങ്ങളുണ്ട്. മൂലധനത്തിന് കിട്ടുന്ന സുരക്ഷയും ഒപ്പം സുസ്ഥിര വരുമാനവുമാണവ.  ഇതിനു സഹായകമായ നിരവധി പദ്ധതികള്‍ വിവിധ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടേതായി നമുക്കു കണ്ടെത്താനാവും. അവയുടെ പരമ്പരാഗത സമ്പാദ്യ പദ്ധതികള്‍ എന്ന വിഭാഗത്തില്‍ പെട്ട പദ്ധതികളാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് ഗുണകരമാകുക. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നു എന്നതു മാത്രമല്ല, സാമ്പത്തിക സുരക്ഷ കൂടി ഇതിലൂടെ നേടാനാവും. പോളിസി ഉടമയുടെ ആകസ്മിക വേര്‍പാടുണ്ടായായല്‍ പരിരക്ഷയുടെ രൂപത്തിലാകും അതു കുടുംബത്തിന് സാമ്പത്തിക സുരക്ഷയേക്കുക.

തിരഞ്ഞെടുക്കാനേറെ

ഈ വിഭാഗത്തില്‍ പെട്ട നിരവധി പദ്ധതികളാണ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് കാലാവധി എത്തുമ്പോള്‍ തുക ഒറ്റടയിക്കു കൈപറ്റുകയോ ഒരു നിശ്ചിത കാലത്തേക്കു വരുമാനം നേടുകയോ അതുമല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ വരുമാനം നേടുകയോ ചെയ്യാവുന്ന പദ്ധതികള്‍ ഇവിടെയുണ്ട്. ഇത്തരം പദ്ധതികള്‍ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പ്രയോജനപ്പെടുത്താവുന്നതേയുള്ളു. ഒറ്റയടിക്കു പണം കൈപറ്റി അതു മക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പ്രയോജനപ്പെടുത്താം. ഇനി ഒരു നിശ്ചിത കാലത്തേക്കു വരുമാനം ലഭിക്കുന്ന രീതി തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് സ്ഥിര വരുമാനത്തിനു പുറമെ പ്രയോജനപ്പെടുത്താം. ജീവിത കാലം മുഴുവന്‍ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്ന രീതിയാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷവും സാമ്പത്തിക സ്വാതന്ത്ര്യത്തോടു കൂടിയ ഒരു ജീവിതം തുടരാനായി സഹായകമാകും.

ബോണസ്

വാർഷിക ബോണസാണ് ഈ പദ്ധതികളുടെ മറ്റൊരു നേട്ടം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പായും ലഭിക്കുന്ന തുകയ്‌ക്കൊപ്പം ഈ ബോണസും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇതിലൂടെ തന്റെ മൂലധനം വര്‍ധിപ്പിക്കുവാനും സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ഒരു ചുവടു കൂടി മുന്നോട്ടു വെക്കാനും സഹായകമാകുകയും ചെയ്യും.

ഉടന്‍ വായ്പ

അടിയന്തര ആവശ്യങ്ങള്‍ നേരിടാനുള്ള പണത്തിനായി ഇത്തരം പദ്ധതികളില്‍ അതുവരെയുള്ളതിന്റെ 80 ശതമാനം വരെ ഉടന്‍ വായ്പയായി ലഭിക്കും. ഇതു തിരിച്ചടക്കുന്നത് പ്രതിമാസ തവണകളായോ ഒറ്റത്തവണയായോ ആവാം. ഇതോടൊപ്പം പോളിസിയുടെ ഗുണങ്ങള്‍ തടസമില്ലാതെ തുടരുകയും ചെയ്യും.

ആസൂത്രണം അനിവാര്യം

കുട്ടികളുടെ വിദ്യാഭ്യാസം, വീടു വാങ്ങല്‍, റിട്ടയര്‍മെന്റിനു ശേഷമുള്ള സ്വസ്ഥ ജീവിതം തുടങ്ങി നിരവധി ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇത്തരം പദ്ധതികള്‍ വ്യക്തികളെ സഹായിക്കും. സാമ്പത്തിക ലക്ഷ്യങ്ങള്‍ നേരിടാന്‍ ആസൂത്രണം ആവശ്യമാണെന്നു നമുക്കറിയാം.  ഇത്തരത്തിലുള്ള പദ്ധതികള്‍ അതു കൂടുതല്‍ സൗകര്യപ്രദവുമാക്കും.

ലേഖകൻ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്റെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറാണ്

English Summary : Financial Planning for all Your Life Goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com