ADVERTISEMENT

പൊതുമേഖലാ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എല്‍ഐസിക്ക്‌ ഇനി മുതല്‍ ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിനമായിരിക്കില്ല. മെയ്‌ 10 മുതല്‍ ആഴ്‌ചയില്‍ അഞ്ച്‌ പ്രവൃത്തി ദിനങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക എന്ന്‌ കമ്പനി അറിയിച്ചു.

ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ എല്ലാ ശനിയാഴ്‌ചകളും പൊതു അവധി ദിനമായിരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2021 ഏപ്രില്‍ 15 ന്‌ ഇത്‌ സംബന്ധിച്ച്‌ വിജ്ഞാപനം വന്നു. ഇതിന്‌ അനുസൃതമായി എല്‍ഐസി ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങള്‍ മെയ്‌ 10 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ആയി ക്രമീകരിക്കാനാണ്‌ തീരുമാനം. ഇത്‌ സംബന്ധിച്ച്‌ എല്ലാ പോളിസി ഉടമകള്‍ക്കും   അറിയിപ്പ്‌ നല്‍കുന്നുണ്ടെന്ന്‌ കമ്പനി അറിയിച്ചു.

2021 മെയ്‌ 10 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഓഫീസ്‌ സമയം രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ ആയിരിക്കുമെന്നും കമ്പനി പറഞ്ഞു. കേരളത്തിൽ ലോക്ഡൗൺ കാരണം പ്രവൃത്തി സമയത്തിൽ അതനുസരിച്ച് മാറ്റമുണ്ടാകും.

English Summary : LIC Working Days reduced to Five Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com