ADVERTISEMENT

സ്വപ്നങ്ങൾ കൊണ്ട് കെട്ടി ഉയർത്തിയ സ്വന്തം വീട്ടിൽ പ്രളയജലം നിറഞ്ഞു നാശം വരുത്തുന്നതിന്റെ വേദന നമ്മൾ അറിഞ്ഞതാണ്. വീടിനും വീട്ടുപകരണങ്ങള്‍ക്കും മഴ മൂലം പല തരത്തിലുളള നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയുള്ള കാലമാണിത്. അതു മൂലം ഉണ്ടാകുന്ന  സാമ്പത്തിക നഷ്ടങ്ങളില്‍ നമ്മെ സഹായിക്കാന്‍ ഇൻഷുറൻസ് പോളിസിക്കേ കഴിയൂ.

വീടും, സാധനസാമഗ്രികളും ശരിയായി ഇന്‍ഷൂര്‍ ചെയ്താല്‍ പുനര്‍നിര്‍മാണത്തിനുളള തുക, സാധനസാമഗ്രികള്‍ വാങ്ങുന്നതിനുളള തുക, വീട്ടുടമസ്ഥന് അപകടം മൂലമുളള മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ ഉള്ള നഷ്ടപരിഹാരതുക എന്നിവയെല്ലാം കിട്ടുന്ന പോളിസിയാണ് ഹോം സുവിധ ഇന്‍ഷൂറന്‍സ്.

വീടിന് സംഭവിച്ചേക്കാവുന്ന  റിസ്‌കുകള്‍ ഏതെല്ലാം? 

തീപിടുത്തം, ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കല്‍, ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍ , തൊട്ടടുത്ത കെട്ടിടത്തില്‍  നിന്നുളള തീപിടുത്തം, സ്‌ഫോടനം, കാട്ടുതീ, വെളളപ്പൊക്കം, സുനാമി, കടല്‍ഷോഭം, പ്രളയം, ഡാം, ബണ്ട്  എന്നിവ പൊട്ടുക, മേഘ സ്‌ഫോടനം, അതിവൃഷ്ടി, ഭൂമികുലുക്കം, മണ്ണിടിച്ചില്‍, മലയിടിച്ചില്‍, മരം വീഴ്ച, വാഹനാപകടം മൂലമുളള നാശനഷ്ടങ്ങള്‍, കൊടുങ്കാറ്റ്, ചുഴലികാറ്റ്, തീവ്രവാദം, ബന്ദ്, കൂട്ടംകൂടിയുളള ആക്രമണങ്ങള്‍, അതിക്രമിച്ചുകടക്കല്‍ , ആകാശദുരന്തങ്ങള്‍, വാട്ടര്‍ടാങ്കുകള്‍, പൈപ്പുകള്‍ എന്നിവ തകര്‍ന്നുളള നാശനഷ്ടങ്ങള്‍, കാട്ടുമൃഗങ്ങള്‍ മൂലമുളള നാശനഷ്ടങ്ങള്‍ എന്നിവയെല്ലാം കവര്‍ ചെയ്യുന്നതാണ്.

ഇതിനുപുറമെ വീട്ടിലെ സാധനസാമഗ്രികള്‍ക്ക് (ഫര്‍ണീച്ചറുകള്‍, ഇലക്ട്രിക്കല്‍. ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, വ്യക്തിഗത സാധനസാമഗ്രികള്‍, അടുക്കളയിലെയും സ്റ്റോറൂമുകളിലെയും സാധനസാമഗ്രികള്‍ എന്നിവയും ഇതില്‍  ഉള്‍പ്പെടും.

ഫയര്‍ ഇന്‍ഷൂറന്‍സിനു പുറമെ ബര്‍ഗ്ലറി ഇന്‍ഷൂറന്‍സുകൂടി ഈ പോളിസി കവര്‍ ചെയ്യും. വീട്ടിലെ ടിവി/ വീഡിയോ ഉപകരണങ്ങള്‍ക്ക്  ഉണ്ടാകുന്ന നാശനഷ്ടവും  ഈ പോളിസിയില്‍ പ്രത്യേകമായി കവര്‍ ചെയ്യാം. ഹോം സുവിധ പോളിസി ലളിതമായി ഇന്‍ഷൂര്‍ ചെയ്യാം എന്നതാണ് പ്രത്യേകത. 

നിങ്ങള്‍ ചെയ്യേണ്ടത്  

∙പേര്, വിലാസം, വീടിന്റെ സ്‌ക്വയര്‍ ഫീറ്റ്, (വീടിന്റെ വില) ഇത്രയും  നല്‍കി വീടിന്റെ വിലയ്ക്ക് അനുസരിച്ചുള്ള പാക്കേജ് പോളിസി തിരഞ്ഞെടുക്കുക.

∙പാക്കേജില്‍  വീട്, സാധനസാമഗ്രികള്‍ എന്നിവയ്ക്കു പുറമെ ഗൃഹനാഥ/ ഗൃഹനാഥന്റെ വ്യക്തിഗത അപകട ഇന്‍ഷൂറന്‍സും കവര്‍ ചെയ്യും. 

∙ഇതിനെല്ലാം കൂടി ശരാശരി അടക്കേണ്ട വാര്‍ഷിക പ്രീമിയം നിരക്ക് 1 ലക്ഷം രൂപയ്ക്ക് 50 രൂപയോളം ആണ്. 

∙ഈ കുറഞ്ഞ പ്രീമിയം ആണ്  മറ്റു ഹോം പോളിസികളില്‍ നിന്ന്  ഇതിനെ വ്യത്യസ്തമാക്കുന്നത്.

∙എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുളളില്‍ നിങ്ങളുടെ വീടും, സാധനസാമഗ്രികളും ഇന്‍ഷൂര്‍ ചെയ്യാം.

∙7.5 ലക്ഷം മുതല്‍  2 കോടിവരെ വിലവരുന്ന വീടുകളാണ് ഈ പോളിസിയില്‍ കവര്‍ ചെയ്യുക.

∙പാക്കേജ് പോളിസിയായതിനാല്‍ റിസ്‌കുകള്‍ക്കെല്ലാം ഒറ്റയടിക്ക് പരിരക്ഷ കിട്ടും. പോളിസി നല്‍കുന്നത് ഇഫ്‌കോ ടോക്കിയോ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ്.  7.5 ലക്ഷം മുതല്‍   50 ലക്ഷം  വരെയുളള പ്രീമിയം നിരകുകള്‍ ചുവടെ പട്ടികയില്‍ കാണുക

mazha-insu-table

 

English Summary : Protect Your Home from Natural Calamities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com