ADVERTISEMENT

മഹാമാരി തുടങ്ങിയതോടെ ഓഫീസിലും സ്കൂളിലും പോകാതെയായതും, ബന്ധുക്കളെ കാണാനാവാത്തതും, ഒന്നിനും പുറത്തിറങ്ങാൻ പറ്റാത്തതും, പലരുടെയും മാനസികനിലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഓൾ ഇന്ത്യൻ ഒറിജിൻ കെമിസ്റ്റ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കണക്കു പ്രകാരം വിഷാദ രോഗത്തിനുള്ള മരുന്നുകളുടെ  വില്‍പ്പന 23 ശതമാനം വർദ്ധിച്ച്‌  218 കോടി രൂപയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ അനുസരിച്ചു 19 കോടി ആളുകളെ  പലതരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. ആത്മഹത്യകളുടെ എണ്ണവും ഓരോ വർഷവും കൂടുന്നുണ്ട്. എന്നിട്ടും മാനസിക പിരിമുറുക്കത്തിന്റെയും, മറ്റു  മനസികാസ്വസ്ഥതകളുടെയും ചികൽസ ഇൻഷുറൻസ് കമ്പനികളുടെ പരിധിയിൽ വരുന്നതല്ല എന്ന നിലപാടായിരുന്നു ഇൻഷുറൻസ് കമ്പനികളുടേത്. എന്നാൽ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി, മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇൻഷുറൻസ് കവറേജ്  കൊടുക്കണമെന്ന നിലപാടെടുത്തിട്ടുണ്ട്. ഹെൽത്ത് ഇൻഷുറൻസിൽ എന്തൊക്കെ  രോഗങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നു ഇൻഷുറൻസ് എടുക്കുമ്പോഴേ മനസ്സിലാക്കിയിരിക്കണം. മാനസിക രോഗങ്ങൾക്കുള്ള കവറേജ് ഇല്ലെങ്കിൽ അതുകൂടി ഉൾപ്പെടുത്തി ഇൻഷുറൻസ് പുതുക്കുന്നതിനുള്ള സൗകര്യം ഇപ്പോഴുണ്ട്.

English Summary : Health Insurance Coverage for Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com