ADVERTISEMENT

കോവിഡ് 19 മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അനാഥരായ കുട്ടികൾക്കുള്ള ഈ ഇൻഷുറൻസിന്റെ വരിസംഖ്യ പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽനിന്നാണ് അടയ്ക്കുക. കൂടാതെ അവർക്ക് പ്രതിമാസ തുകയും വകയിരുത്തിയിട്ടുണ്ട്.  23 വയസ്സ് തികയുമ്പോൾ  10 ലക്ഷം രൂപയും അവർക്കു നൽകുമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. ജൂൺ 5 വരെയുള്ള കണക്കുകൾ പ്രകാരം  30,071 കുട്ടികൾ കോവിഡ് മൂലം അനാഥരായിട്ടുണ്ട്. മാതാപിതാക്കളെ നഷ്ട്ടപെട്ട കുട്ടികളെ ഉചിതമായ രീതിയിലുള്ള വിദ്യാഭ്യാസവും, മറ്റു സൗകര്യങ്ങളും കൊടുത്തു  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. മറ്റാരുടെയും സാമ്പത്തിക സഹായമില്ലാതെ കുട്ടികളെ സ്വയം പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.

English Summary: Health Insurance Coverage for Kids who Lost Their Parents due to Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com