ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വരുന്നു, ഇൻഷുറൻസ് പരിരക്ഷ

HIGHLIGHTS
  • ഉപഭോക്താവിന്റെ അശ്രദ്ധ മൂലം പണം നഷ്ടപ്പെട്ടാൽ പരിരക്ഷ കിട്ടില്ല
Cyber Crime | Internet Crime | (Photo - Alexander Geiger/Shutterstock)
പ്രതീകാത്മക ചിത്രം. (Photo - Alexander Geiger/Shutterstock)
SHARE

ഇന്ത്യയിൽ ഓരോ 10 മിനിട്ടിലും ഒരു ഇന്റർനെറ്റ് അനുബന്ധ കുറ്റകൃത്യം(cybercrime) ഉണ്ടാകുന്നുണ്ട്. ഇന്റർനെറ്റ് ബാങ്കിങ്ങും, മൊബൈൽ ആപ്പ് അധിഷ്ഠിത കൊടുക്കൽ വാങ്ങലുകളും, ഓൺലൈൻ പേയ്മെന്റ് വാലെറ്റുകളും, ക്രിപ്റ്റോകറൻസികളും കൂടുതലായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇന്റർനെറ്റ് തട്ടിപ്പുകൾക്കെതിരെ ഇൻഷുറൻസ് പരിരക്ഷ ഒരുങ്ങുന്നത്. ഒരു കുടുംബത്തിലെ പല കമ്പ്യൂട്ടർ, മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഒരുമിച്ചു ഈ ഇൻഷുറൻസിന് കീഴിൽ കൊണ്ടുവരാനാകും. ക്രെഡിറ്റ് കാർഡും, ഡെബിറ്റ് കാർഡുമുൾപ്പടെ ഈ ഇൻഷുറൻസ് പരിധിയിൽ വരും. ബജാജ് അലയന്‍സും, എച്ച് ഡി എഫ് സി എർഗോയുമാണ് ഇപ്പോൾ ഈ ഇൻഷുറൻസ് നൽകുന്നത്. ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും ഉപഭോക്താവ് ഉത്തരവാദിത്തത്തോടെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്തണം. കാരണം ഉപഭോക്താവിന്റെ അശ്രദ്ധ മൂലം പണം നഷ്ടപ്പെട്ടുവെന്നുണ്ടെങ്കിൽ ഈ ഇൻഷുറൻസ് ലഭിക്കുകയില്ല.

English Summary : Know More About Insurance Portection Against Cyber Crime

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA