ADVERTISEMENT

കാന്‍സര്‍ ചികില്‍സയ്ക്ക് 10 ലക്ഷം രൂപ വരെയും ഹൃദ്രോഗ ചികില്‍സയ്ക്ക് 15 ലക്ഷം രൂപ വരെയും പരിരക്ഷ നല്‍കിക്കൊണ്ട് സ്റ്റാര്‍ ഹല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സ് സ്‌പെഷാലിറ്റി പദ്ധതികളുടെ പുതിയ പതിപ്പുകളായ സ്റ്റാര്‍ കാന്‍സര്‍ കെയര്‍ പ്ലാറ്റിനം, സ്റ്റാര്‍ കാര്‍ഡിയാക് കെയര്‍ പ്ലാറ്റിനം പോളിസികള്‍ അവതരിപ്പിച്ചു.

പത്തു ലക്ഷം രൂപ വരെ പരിരക്ഷ

മുന്‍കൂര്‍ വൈദ്യ പരിശോധനയില്ലാത്ത ഈ പോളിസികള്‍ക്കായി മുന്‍പു നടത്തിയ ചികില്‍സാ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാവും. പ്രതിവര്‍ഷ, അര്‍ധ വര്‍ഷ, ത്രൈമാസ പ്രീമിയങ്ങള്‍ അടക്കാവുന്ന ഈ പോളിസികള്‍ ജീവിതകാലം മുഴുവന്‍ പുതുക്കാം. കാന്‍സര്‍ നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് പത്തു ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്നതാണ് കാന്‍സര്‍ കെയര്‍ പ്ലാറ്റിനം. അഞ്ചു മുതല്‍ 65 വയസു വരെയുള്ളവര്‍ക്ക് ഇതില്‍ ചേരാം. .

കാന്‍സര്‍ ഇതര ചികില്‍സകള്‍ക്ക് 30 ദിവസവും സ്വാന്തന പരിചരണത്തിന് 12 മാസവും കാന്‍സറിനും മറ്റു നിലവിലുള്ള രോഗങ്ങള്‍ക്കും 30 മാസവും ആയിരിക്കും കാത്തിരിപ്പ് കാലാവധി. 30 മാസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമുള്ള രണ്ടാമത്തെ കാന്‍സര്‍ വേളയില്‍ പരിരക്ഷാ തുക 50 ശതമാനം ലഭിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പും നടത്താം.

ഹൃദ്രോഗത്തിന് പരിരക്ഷ 15 ലക്ഷം രൂപ വരെ

ഹൃദ്രോഗം നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് 15 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്ന കാര്‍ഡിയാക് കെയര്‍ പ്ലാറ്റിനത്തില്‍ ഏഴു മുതല്‍ 70 വയസു വരെയുള്ളവര്‍ക്ക് ചേരാം. ഹൃദ്രോഗ, ഹൃദ്രോഗ ഇതര ആശുപത്രി ചികില്‍സകള്‍ക്ക് 30 ദിവസമാണ് കാത്തിരിപ്പു കാലാവധി. നിലവിലുള്ള രോഗങ്ങള്‍ക്ക് 48 മാസവും മറ്റു ചില രോഗങ്ങള്‍ക്കും ഹൃദയമാറ്റത്തിനും 24 മാസവും കാത്തിരിക്കണം.

English Summary: Increased Coverage for Cancer and Heart Disease

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com