ADVERTISEMENT

സംസ്ഥാന ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് (മെഡിസെപ്) നടപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി സർക്കാർ വീണ്ടും വിവരശേഖരണം ആരംഭിച്ചു. മെഡിസെപ് പദ്ധതി എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും നിർബന്ധമാണ്. പദ്ധതിയിൽ ചേർന്നിട്ടില്ലാത്തവർക്ക് ചേരാനും ചേർന്നവർക്ക് പുതുതായി ആശ്രിതരെ ഉൾപ്പെടുത്താനും ആവശ്യമായ തിരുത്തലുകൾ വരുത്താനും ഇപ്പോൾ അപേക്ഷിക്കാം. മാരക രോഗങ്ങൾക്ക് 18 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം പരിരക്ഷ ലഭിക്കും. വാർഷിക പ്രീമിയം 6000 രൂപയാണ് മാസം 500 രൂപ വീതം ഇതിനായി പിടിക്കും.

ജീവനക്കാരും പെൻഷൻകാരും നേരത്തെ നൽകിയ ആശ്രിതർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഇതിലെ Status എന്ന ഓപ്ഷനിൽ PEN / PPO നമ്പർ, ജനന തീയതി,വകുപ്പ് / ട്രഷറി എന്നീ വിവരങ്ങൾ നൽകി വിവരങ്ങൾ പരിശോധിക്കാം. ആശ്രിതരുടെ പേരുകളോ വിവരങ്ങളോ വിട്ടു പോയിട്ടുണ്ടെങ്കിൽ അതത് ഡിഡിഒ / ട്രഷറി ഓഫീസർമാർക്ക് നിർദ്ദിഷ്ട ഫോറത്തിൽ പുതുക്കിയ അപേക്ഷ നൽകി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ജീവനക്കാരും പെൻഷൻകാരും നൽകേണ്ട അപേക്ഷാ ഫോറത്തിന്റെ മാതൃക വെബ്സൈറ്റിൽ നിന്നു ലഭിക്കും.

അവസരം പ്രയോജനപ്പെടുത്താം

മെഡിസെപ് വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിക്ക് ഒന്നിലധികം ജീവനക്കാരുടെ / പെൻഷൻകാരുടെ ആശ്രിതനായിരിക്കാൻ സാധ്യമല്ല. സർക്കാർ ജീവനക്കാരായിരിക്കെ മെഡിസെപ് ഐഡി ലഭ്യമായിട്ടുള്ളവരും എന്നാൽ നിലവിൽ വിരമിച്ചവരുമായവരുടെ വിവരങ്ങൾ ഇപ്പോൾ മെഡിസെപ് ഡാറ്റയിൽ Pre - Pensioner Migration എന്ന വിഭാഗത്തിലാണ് ലഭ്യമായിട്ടുള്ളത്. ഇവർക്കും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി ട്രഷറി ഓഫീസർക്ക് അപേക്ഷ നൽകാം. മെഡിസെപ് അപേക്ഷ നൽകിയിട്ടില്ലാത്ത ജീവനക്കാർക്കും പെൻഷൻകാർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത പെൻഷൻകാർ ഡിസംബർ 15 നു മുമ്പ് നിർബന്ധമായി അപേക്ഷ നൽകണം. നിലവിൽ പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് ലഭിക്കുന്നതിനാൽ മെഡിസെപിലെ അംഗത്വം ഉടൻ ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം. പെൻഷൻകാർക്ക് ബന്ധപ്പെട്ട ട്രഷറികളിൽ നിന്നും ഇതിനു വേണ്ട സഹായം ലഭിക്കും. സംശയ നിവാരണത്തിന് 1800-425-1857 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com