ADVERTISEMENT

ഉപയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള അഥവാ ടെലിമാറ്റിക്‌സ് കാർ ഇൻഷുറൻസ് താരതമ്യേന  പുതിയ ആശയമാണ്. പരമ്പരാഗതമായി മോട്ടർ ഇൻഷുറൻസ് നിർണയിക്കുന്നത് കാറിന്റെ നിർമാണവും മോഡലും അനുസരിച്ചാണ്, മറിച്ച് ഉപയോക്താവിന്റെ ഡ്രൈവിങ് രീതി അനുസരിച്ചല്ല. നിങ്ങളുടെ ഡ്രൈവിങ് സ്വഭാവം, കാറിന്റെ ഉപയോഗം എന്നിവ അനുസരിച്ച് പണമടയ്ക്കുക. വാഹനം സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കി പ്രീമിയം കണക്കുകൂട്ടുന്നത് പ്രീമിയം കുറയ്ക്കുവാൻ സഹായിക്കും.

 നോ ക്ലെയിം ബോണസും ക്ലെയിമുകളും 

ക്ലെയിമുകൾ ഇല്ലാത്ത ഓരോ വർഷവും ഇൻഷുറർ നോ ക്ലെയിം ബോണസ് നൽകും, എൻസിബി 20%ൽ ആരംഭിക്കുന്നു, തുടർച്ചയായി ക്ലെയിമുകൾ ഇല്ലാത്ത 5 വർഷങ്ങളിൽ ഇത്  50%വരെ ഉയർന്നേക്കാം. എൻസിബി ഡിസ്‌ക്കൗണ്ട് നിങ്ങളുടെ പ്രീമിയത്തിൽ ഗണ്യമായ കുറവു വരുത്തുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക,  അതിനാൽ ക്ലെയിമുകൾ ഇല്ലാത്ത വർഷങ്ങളിൽ നിങ്ങൾ ഉറപ്പായും എൻസിബി തിരഞ്ഞെടുക്കുക. ചെറിയ നാശനഷ്ടങ്ങൾക്ക് ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം, കാരണം ചെറിയ അറ്റകുറ്റപ്പണികൾക്കായി നിങ്ങൾ വലിയ രീതിയിൽ പണം  ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. പക്ഷെ നിങ്ങൾ അതിനായി ക്ലെയിം ചെയ്താൽ അത് നിങ്ങളുടെ നോ-ക്ലെയിമിനുള്ള അർഹത നഷ്ടപ്പെടുവാൻ ഇടവരുത്തുകയും തുടർന്ന് വരുന്ന വർഷം എൻസിബി നഷ്ടപ്പെടുകയും ചെയ്യും.

ഉദാഹരണത്തിന്, അടുത്ത വർഷം നിങ്ങൾ 5000 രൂപ എൻസിബി ഡിസ്‌ക്കൗണ്ടിന് അർഹനാണെന്ന് വിചാരിക്കുക. നിങ്ങളുടെ വാഹനത്തിന് ചെറിയൊരു കേടുപാടുണ്ടാവുകയും അത് റിപ്പയർ ചെയ്യാൻ 2,000 രൂപ വേണ്ടിവരികയും ചെയ്യുന്നു. ഈ അറ്റകുറ്റ പണികൾക്കായി നിങ്ങൾ ക്ലെയിം ചെയ്താൽ, 5,000 രൂപയുടെ എൻസിബി അർഹതയാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്.

സ്വമേധയാ ഉള്ള ഡിഡക്ടബിൾസ് 

ഏതാണ്ട് എല്ലാ ഇൻഷുറേഴ്‌സിനും നിർബന്ധിത ഡിഡക്ടബിൾസ് ഉണ്ട്. ഇൻഷുർ ചെയ്യപ്പെടുന്ന വ്യക്തി ക്ലെയിം തുകയുടെ ഭാഗമായി വഹിക്കേണ്ടുന്ന തുകയാണ് ഡിഡക്ടബിൾസ്. നിങ്ങളുടെ പോളിസിയിൽ ഡിഡക്ടബിൾ 1,000 രൂപയും വിലയിരുത്തിയ ശേഷം നൽകാവുന്ന ക്ലെയിം തുക 10,000രൂപയും ആണ് എങ്കിൽ, നിങ്ങളുടെ നഷ്ടത്തിന് ഇൻഷുറർ നൽകുക 9,000രൂപയും നിങ്ങൾ സ്വയം വഹിക്കേണ്ട തുക 1,000രൂപയും ആണ്. ഇൻഷുററാണ് നിർബന്ധിത ഡിഡക്ടബിൾസ് തീരുമാനിക്കുന്നത്. ഇത് പ്രീമിയത്തെ ബാധിക്കില്ല. എന്നാൽ നിങ്ങൾ കൂടുതൽ തുക ഡിഡക്ടബിൾ തിരഞ്ഞെടുക്കുകയും നഷ്ടമുണ്ടായാൽ കൂടുതൽ തുക വഹിക്കുവാൻ തയാറാകുകയും ചെയ്താൽ അത് പ്രീമിയം കുറയ്ക്കാൻ സഹായകമാകും.

പഴയ  വാഹനങ്ങൾക്ക് തേഡ് പാർട്ടി കവർ 

നിങ്ങളുടെ കാർ ഇൻഷുറൻസിന് 2 ഘടകങ്ങളുണ്ട്. തേഡ് പാർട്ടി കവറും സ്വന്തം കേടുപാടുകൾക്കുള്ള കവറും. ഇവ രണ്ടും ചേരുന്നതാണ് ഒരു കോംപ്രിഹെൻസീവ് കവർ. റോഡിൽ വാഹനമോടിക്കുവാൻ ഒരു തേഡ് പാർട്ടി കവർ നിർബന്ധമാണ്. ഇത് നിങ്ങളുടെ വാഹനം കൊണ്ട് മൂന്നാം കക്ഷിക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന്റെ ബാധ്യതയിൽ നിന്ന് നിങ്ങൾക്ക് പരിരക്ഷനൽകുന്നു. എന്നിരുന്നാലും, തേഡ് പാർട്ടി കവർ നിങ്ങളുടെ വാഹനത്തിന് സുരക്ഷ നൽകുന്നില്ലാത്തതിനാൽ അതിനായി ഒരു കോംപ്രിഹെൻസീവ് കവർ എടുക്കുന്നതാണ് ഏറെ അഭികാമ്യം. പക്ഷേ വർഷങ്ങൾ കഴിയുംതോറും കാറിന്റെ മൂല്യം കുറയുന്നു. നിങ്ങളുടെ കാറിന് 10 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ, ഒരു തേഡ് പാർട്ടി കവർ മാത്രം എടുക്കുന്നതായിരിക്കും നല്ലത്.

ആന്റി-തെഫ്റ്റ് ഉപകരണം

മോഷണം തടയാനുള്ള ഉപകരണം സ്ഥാപിക്കുന്നതുകൊണ്ട് രണ്ട് പ്രധാന ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ കാറിന്റെ സുരക്ഷ വർധിപ്പിക്കുന്നു. മറ്റൊന്ന്, നിങ്ങൾ കാറിൽ ആന്റി-തെഫ്റ്റ് ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറർ പ്രീമിയത്തിൽ ഡിസ്‌ക്കൗണ്ട് നൽകും. എന്നതാണ്. ഓട്ടമൊബീൽ റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഡിസ്‌ക്കൗണ്ടിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. 

ലേഖകൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ അണ്ടർറൈറ്റിങ് വിഭാഗം റീട്ടെയിൽ മേധാവിയാണ്

English Summary: How to Reduce Your Vehicle Insurance Premium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com