നേരത്തെയുള്ള അസുഖങ്ങളുടെ പേരിൽ ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കരുത്

HIGHLIGHTS
  • പോളിസിയുടമ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് തങ്ങൾക്കുള്ള അസുഖങ്ങൾ വെളിപ്പെടുത്തണം
health-insu (3)
SHARE

ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള അസുഖങ്ങൾക്ക് സാധാരണയായി ചികിത്സ ചിലവുകൾ അനുവദിക്കാറില്ല.എന്നാൽ പോളിസി എടുക്കുമ്പോൾ ഉടമയുടെ നിലവിലുള്ള അസുഖങ്ങൾക്കും ചികിത്സ ചിലവുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചു. ഇൻഷുർ ചെയ്യുന്നയാളുടെ ആരോഗ്യനില മനസ്സിലാക്കി, പണം സ്വീകരിച്ചു പോളിസി നൽകിയതിനാൽ മുൻപുണ്ടായിട്ടുള്ള  അസുഖങ്ങൾക്ക് ചികിത്സ വേണ്ടിവന്നാൽ പരിരക്ഷ നൽകാൻ  ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവാദത്തിത്തമുണ്ട്. ചില അസുഖങ്ങൾക്കുള്ള ചികിത്സ നൽകില്ലായെന്നു ഇൻഷുറൻസ് കമ്പനി വ്യക്തമാക്കാറുണ്ട്. അത്തരം അസുഖങ്ങൾക്കൊഴിച്ചു മറ്റെല്ലാ അസുഖങ്ങൾക്കും പരിരക്ഷ നൽകേണ്ടത് കമ്പനിയുടെ കടമയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ ഇൻഷുറൻസ് എടുക്കുന്നതിന്  മുൻപ് തങ്ങൾക്കുള്ള അസുഖങ്ങൾ വെളിപ്പെടുത്തേണ്ടത് ഇൻഷുറൻസ് എടുക്കുന്നവരുടെ ചുമതലയാണെന്നും സുപ്രീം കോടതി ഓർമപ്പെടുത്തി.

English Summary: Insurance Coverage is Applicable for Policy Holders with Pre existing Disease

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS