മെഡിസെപിൽ കോവിഡിനും കവറേജ് കിട്ടുമോ?

health-insu (3)
SHARE

കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതി മെഡിസെപ്പിൽ കോവിഡ്-ഒമിക്രോൺ ചികിത്സയ്ക്കുള്ള പാക്കേജ് ലഭിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

കോവിഡ് - 19 ന്റെ ആദ്യഘട്ടത്തിൽ ഐആർഡിഎ യുടെ നിർദ്ദേശപ്രകാരം രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ ഇതിനായി കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പ്രത്യേക പോളിസികൾ പുറത്തിറക്കിയിരുന്നു. പിന്നീട് എല്ലാ ഹെൽത്ത് ഇൻഷൂറൻസ് പോളിസികളിലും കോവിഡ് ചികിത്സ ഉൾപ്പെടുത്താൻ ഐആർഡിഎ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് രാജ്യത്തെ പൊതു മേഖല / സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ കോവിഡ് ചികിത്സ പദ്ധതിയുടെ ഭാഗമാക്കിയിരുന്നു.

1920 രോഗങ്ങൾക്ക് പരിരക്ഷ

മെഡിസെപ്പിലും ഐആർഡിഎ നിർദ്ദേശമനുസരിച്ച് കോവിഡ് ചികിത്സ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയേക്കും.നിലവിൽ 1920 രോഗങ്ങൾക്ക് പരിരക്ഷയുണ്ട്. കൂടാതെ പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങളോടനുബന്ധിച്ച് ഉണ്ടാകുന്ന 'അൺ സ്പെസിഫൈഡ് ഡിസീസി'നും മെഡിസെപ്പിൽ കവറേജ് ലഭിക്കും.

മെഡിസെപ്പിന്റെ രണ്ടാംഘട്ട വിവരശേഖരണം ജനുവരി 10ന് അവസാനിച്ചു. 85-90 ശതമാനം പേർ വിവര സമർപ്പണം നടത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. വിവരങ്ങൾ നൽകാത്തവർക്കും തെറ്റുകൾ പരിഹരിക്കുന്നതിനും ആവശ്യമെങ്കിൽ വീണ്ടും ഒരു അവസരം കൂടി നൽകിയേക്കും.

English Summary : Covid Coverage may be Included in Medisep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA