ADVERTISEMENT

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നടപ്പാക്കാനിരിക്കുന്ന മെഡിസെപ് മാതൃകയിൽ സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്കും മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വരുന്നു. നിലവിൽ സഹകരണ മേഖലയിലെ ജീവനക്കാർക്കോ പെൻഷൻകാർക്കോ ആരോഗ്യ പരിരക്ഷാ പദ്ധതികൾ ഇല്ല.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതികളുടെ ഭാഗമായാണ് പദ്ധതി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച ആലോചനായോഗം ഇന്ന് (ജനുവരി 18) ചേരും. മെഡിസെപിൽ സഹകരണ ജീവനക്കാരെയും പെൻഷൻകാരെയും ഉൾപ്പെടുത്തിയിട്ടില്ല  കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഇതുസംബന്ധിച്ച് സർക്കാറിനു നിവേദനം നൽകിയിരുന്നു. കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ /ബോർഡുകൾ / കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മെഡിസെപിൽ ഉൾപ്പെടുത്തിയിട്ടില്ല.പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇവരെക്കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Co Operative Employees may also Get Health Insurance Coverage Like Medisep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com