ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ബജറ്റിൽ ആശ്വാസം

HIGHLIGHTS
  • ഭിന്നശേഷിക്കാരായവർക്ക് വളരെ ആശ്വാസം
insurance-2
SHARE

ഭിന്നശേഷിക്കാര്‍ ജീവിതത്തിലേറെ കാലവും തങ്ങളുടെ മാതാപിതാക്കളെ ആശ്രയിച്ചു മാത്രമായിരിക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകുക. ഇത്തരം വ്യക്തികള്‍ക്കായി രക്ഷിതാക്കള്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ ആനുകൂല്യം പോളിസി ഉടമകൾക്ക്( അതായത് മാതാപിതാക്കൾ) മരണം സംഭവിച്ചാലേ സെറ്റിൽ ചെയ്യാനാകൂ എന്നതായിരുന്നു ഇതുവരെ. എന്നാൽ  ഈ നിബന്ധന മാറ്റിയതായി ധനമന്ത്രി  അറിയിച്ചു. ഭിന്നശേഷിക്കാരുടെ ഇൻഷുറൻസിൽ നിന്നുള്ള  ആന്വിറ്റി, ലംപ്സം പേയ്‌മെന്റ് എന്നിവ ക്ലെയിം ചെയ്യുന്നതിന് ഇനി മുതല്‍ രക്ഷിതാവ് 60 വയസ് കഴിഞ്ഞാല്‍ മതിയാകും. ഭിന്നശേഷിക്കാരായവർക്ക് വളരെ ആശ്വാസം നൽകുന്ന ഈ തീരുമാനം ഇത്തവണത്തെ ബജറ്റിന്റെ മാനുഷിക മുഖവും വ്യക്തമാക്കുന്നു.

English Summary : Budget announcement for Differently Abled Persons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA