ഐപിഒയ്ക്ക് അപേക്ഷിക്കണോ? എല്‍ഐസി പോളിസി ഉടമകള്‍ ഉടൻ പാന്‍ ചേർക്കണം

HIGHLIGHTS
  • ഓഹരികളുടെ 10% വരെ പോളിസി ഉടമകള്‍ക്കാണ്
lic-ipo
SHARE

എൽഐസിയുടെ ഐപിഒയിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള പോളിസി ഉടമകള്‍ തങ്ങളുടെ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ മൂന്നുദിവസത്തിനകം എല്‍ഐസി പോളിസി രേഖകളില്‍ ചേർക്കണം. ഫെബ്രുവരി 28നകം പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കിയവരെ വരാനിരിക്കുന്ന പബ്ലിക് ഇഷ്യൂവില്‍ അപേക്ഷിക്കുന്നതിന് യോഗ്യതയുള്ള പോളിസി ഹോള്‍ഡറായി പരിഗണിക്കുമെന്ന് എൽഐസി അറിയിച്ചു. എല്‍ഐസി വെബ്സൈറ്റില്‍ നേരിട്ടോ (https://licindia.in/Home/Online-PAN-Registration) ഏജന്‍റുമാരുടെ സഹായത്തോടെയോ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാം. ഓഹരികളുടെ 10% വരെയാണ് പോളിസി ഉടമകള്‍ക്കുള്ളത്. 10 രൂപ മുഖവിലയുള്ള 316,249,885 ഇക്വിറ്റി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിനായുള്ളത്. 

English Summary: LIC Policy Holders should Update Their Pan card and Policy for Applying IPO

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS