മെഡിസെപ്: ഓഗസ്റ്റ് 25 നു മുമ്പ് ഇങ്ങനെ ചെയ്തില്ലെങ്കിൽ പിന്നെ സൗജന്യചികിത്സ ലഭിക്കില്ല

HIGHLIGHTS
  • വിവരങ്ങൾ കുറ്റമറ്റതായാലേ സൗജന്യ ചികിത്സ ലഭിക്കൂ
health-ins2
SHARE

നിങ്ങളുടെ മെഡിസെപ് സ്റ്റാറ്റസ് പരിശോധിച്ചുവോ? ഐഡി കാർഡ് ഡൗൺലോ‍ഡ് ചെയ്തെടുത്തോ? ഇല്ലെങ്കിൽ ഇനി ഒട്ടും വൈകാതെ www.medisep.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് എടുത്ത് തെറ്റില്ലെന്ന് ഉറപ്പു വരുത്തിക്കോളൂ. ഇല്ലെങ്കിൽ സൗജന്യചികിത്സയ്ക്കുള്ള അവസരം ഇല്ലാതാകും.

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി - മെഡിസെപിന്റെ അന്തിമ വിവര ശേഖരണം പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതനുസരിച്ച് ഓഗസ്റ്റ്‌ 25 നു മുമ്പ് ജീവനക്കാരും പെൻഷൻകാരും തങ്ങളുടെ വ്യക്തി/ആശ്രിത വിവരങ്ങൾ തെറ്റില്ലെന്ന് ഉറപ്പു വരുത്തണം. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഓഗസ്റ്റ് 25 നു മുമ്പ്  ജീവനക്കാർ ബന്ധപ്പെട്ട ഡിഡിഒ മാരേയും പെൻഷൻകാർ ട്രഷറി ഓഫീസർമാരേയും സമീപിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി വെരിഫൈ ചെയ്തുവെന്ന് ഉറപ്പു വരുത്തണം. ഇതിനു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുന്ന തിരുത്തലുകൾ മെഡിസെപ് ഐഡി കാർഡിൽ പ്രതിഫലിക്കില്ല. ഇതിലെ വിവരങ്ങൾ കുറ്റമറ്റതായാൽ മാത്രമേ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കൂ.ം

ഐഡി കാർഡ് നിർബന്ധം

ആശുപത്രികളിൽ എത്തുന്ന മെഡിസെപ് ഗുണഭോക്താക്കൾ ആശ്രിതർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ അടങ്ങിയ ഐഡി കാർഡ് നിർബന്ധമായും ഹാജരാക്കണം. കൂടെ ആധാർ കാർഡ്/ പാൻ കാർഡ് / വോട്ടർ ഐഡി കാർഡ്/എംപ്ലോയീസ് ഐഡി കാർഡ് തുടങ്ങിയ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും നൽകണം. ആശ്രിതരുടെ വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ലാത്ത കാർഡുമായി എത്തിയാൽ ആശുപത്രികളിൽ നിന്ന് മെഡിസെപ് പദ്ധതിയുടെ സേവനം ലഭിക്കില്ല. ഐഡി കാർഡ് ഇല്ലാതെ സ്റ്റാറ്റസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ചികിത്സ ലഭ്യമാകില്ല. 

നിർദ്ദിഷ്ട തീയതിക്കു ശേഷം ഡാറ്റയിൽ വരുന്ന പിഴവുകൾക്ക് ജീവനക്കാർ / പെൻഷൻകാർ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അതിനാൽ എത്രയും വേഗം ഡാറ്റ പരിശോധിച്ച് തെറ്റുകൾ/ കൂട്ടിച്ചേർക്കലുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുക. മെഡിസെപ് പദ്ധതിയെക്കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും ഓഗസ്റ്റ് ലക്കം മനോരമ സമ്പാദ്യത്തിൽ ഉണ്ട്.

English Summary : Do Your Medisep Corrections and Additions Before August 25 for Free Medical Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}