ADVERTISEMENT

നിങ്ങൾ മെഡിസെപ് ഉപഭോക്താവാണോ? ആശുപത്രികളിൽ നിന്ന് ക്യാഷ് ലെസ് ചികിത്സ ലഭിക്കാതെ വന്നിട്ടുണ്ടോ? പണം ഈടാക്കുകയോ ചികിത്സ നിഷേധിക്കുകയോ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ഓൺലൈനായി പരാതിപ്പെടാനുള്ള സംവിധാനം മെഡിസെപ് ഒരുക്കിയിട്ടുണ്ട്.

എങ്ങനെ പരാതിപ്പെടാം?

medisep.kerala.gov.in എന്ന വെബ് സൈറ്റിൽ Grievance എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് GRIEVANCE REDRESSAL SYSTEM എന്ന പേജിൽ പ്രവേശിക്കുക. അതിലെ ലെവൽ 1 ലാണ് ആദ്യമായി പരാതി നൽകേണ്ടത്. 

Leval 1 ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന പേജിൽ നിങ്ങളുടെ യൂസർ ഐഡിയും (മെഡിസെപ് ഐഡി )പാസ് വേഡും (പെൻ നമ്പർ / പിപിഒ നമ്പർ) നൽകി ലോഗിൻ ചെയ്താൽ സ്വന്തം പ്രൊഫൈൽ തുറക്കും. അതിലെ Grievance ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന പേജിൽ പരാതി സെലക്ട് ചെയ്ത് മൊബൈൽ നമ്പറും ഇ മെയിൽ വിലാസവും നൽകി നിർദ്ദിഷ്ട സ്ഥാനത്ത് പരാതി ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യാം

പരിഹാരം തൃപ്തികരമല്ലെങ്കിൽ

പരാതി ലഭിച്ചു കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി ടോക്കൺ നമ്പർ നൽകും. തുടർന്ന് പരാതി പരിശോധിച്ച് തീർപ്പാക്കും. ഇത് തൃപ്തികരമല്ലെങ്കിൽ നേരത്തെ ചെയ്തതുപോലെ Grievance Redressal System എന്ന പേജിലെത്തി Leval 2വിലൂടെ സർക്കാറിന്റെ പരാതി പരിഹാര സെല്ലിലേക്ക് പരാതി സമർപ്പിക്കാം. 

Leval 1 ലൂടെ പരാതി സമർപ്പിച്ച് ടോക്കൺ നമ്പർ ലഭിച്ചവർക്കു മാത്രമേ Leval 2 ലൂടെ സർക്കാറിന് പരാതി സമർപ്പിക്കാനാവൂ.

English Summary : How to Give Complaint Regarding Medisep Insurance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com