ഇന്‍ഷുറൻസ് പോളിസികൾ ഇനി പഴയ പോലെ പേപ്പർ പോളിസികളായി സൂക്ഷിക്കാനാകില്ല. ഡിജിറ്റലായി മാറ്റണം. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഈ വർഷം ഡിസംബറോടെ പുതിയ ഇൻഷുറൻസ് പോളിസികൾക്ക് ഡീമറ്റീരിയലൈസേഷൻ നിർബന്ധമാക്കി. അടുത്ത വർഷം ഡിസംബറോടെ നിലവിലുള്ള അല്ലെങ്കിൽ പഴയ പോളിസികൾ ഡീമറ്റീരിയലൈസ് ചെയ്യാൻ എല്ലാ ഇൻഷുറൻസ് കമ്പനികളോടും റെഗുലേറ്റർ ആവശ്യപ്പെട്ടിട്ടുണ്ട്.
∙ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിലാക്കി വെക്കുന്നത് പോലെയുള്ള ഒരു രീതിയാണ് ഇൻഷുറൻസിലും വരുന്നത്.
∙ഇ-ഇൻഷുറൻസ് അക്കൗണ്ടിൽ പോളിസി ഉടമയുടെ ഇൻഷുറൻസ് പോളിസികളുടെ പോർട്ട്‌ഫോളിയോകൾ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്നു. അതായത് ഇൻഷുറൻസ് പോളിസികളുടെ ഒരു പോർട്ട്‌ഫോളിയോ ഉണ്ടാക്കാനും അത് ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാനും പോളിസി ഉടമയെ ഡീമറ്റീരിയലൈസേഷൻ അല്ലെങ്കിൽ 'ഡീമാറ്റ്' സഹായിക്കും.
∙ഒരു ഡീമാറ്റ് അക്കൗണ്ടിൽ തന്നെ എല്ലാ ഇൻഷുറൻസുകളും പെടുത്തുവാനുള്ള സൗകര്യവും ഉണ്ടാകും.ആരോഗ്യ ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ വരും.
∙നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (സിഡിഎസ്എൽ) അല്ലെങ്കിൽ കാർവി എന്നിവയിൽ ഇൻഷുറൻസ് പോളിസികൾ ഡീമെറ്റീരിയലൈസ് ചെയ്യാം.
English Summary : Dematerialize New Insurance Policies before December This Year