തൊഴിലാളി സ്നേഹം: കണ്ടുപഠിക്കണം സൊമാറ്റോയെ

HIGHLIGHTS
  • സൊമാറ്റോ ഡെലിവറിക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ
  • 4 വർഷത്തിൽ കൂടുതൽ സൊമാറ്റോയിൽ ജോലി ചെയ്യുന്നവർക്കാണ് ആനുകൂല്യം
Zomato
SHARE

ആളുകൾക്ക് ഭക്ഷണമെത്തിച്ചു നൽകുന്ന ഡെലിവറി ജോലിക്കിടെ പല അപകടങ്ങളും സംഭവിക്കുന്നതിനാൽ സൊമാറ്റോയുടെ ജീവനക്കാർക്ക് കമ്പനി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. അപകടങ്ങൾ മാത്രമല്ല പല സാഹചര്യങ്ങളിലും മരണങ്ങളും ഉണ്ടാകുന്നുണ്ട്.  ഇങ്ങനെ സംഭവിച്ചാൽ അവരുടെ കുടുംബങ്ങളെ സഹായിക്കുവാനുള്ള പദ്ധതി നിലവിൽ ഇല്ലാത്തതു കൊണ്ടാണ് സൊമാറ്റോ ഇത് വിഭാവനം ചെയ്യുന്നത്. 4 വർഷത്തിൽ കൂടുതൽ സൊമാറ്റോയിൽ ജോലി ചെയ്യുന്നവർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.

ജോലിക്കാരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ  ഉൾപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷയാണ് ലഭിക്കുന്നത്. ഡോക്ടറെ ഒപിയിൽ കാണുന്നതിനു 5000 രൂപയുടെ ആനുകൂല്യങ്ങൾ ജീവനക്കാർക്കും, കുടുംബാംഗങ്ങൾക്കും ലഭിക്കും. ജോലിക്കിടെ സംഭവിക്കുന്ന താൽക്കാലിക വൈകല്യങ്ങൾക്ക്  ഒരു ദിവസം 525 രൂപ വെച്ച് 50,000 രൂപ വരെ സൊമാറ്റോ നൽകും. 1,000,000 രൂപയുടെ ലൈഫ് ഇൻഷുറൻസും ജീവനക്കാർക്ക് നൽകും. നിർഭാഗ്യവശാൽ ജീവനക്കാരൻ മരണപ്പെട്ടാൽ ശവസംസ്ക്കാര ചെലവുകൾക്കായുള്ള തുകയും നൽകുന്നുണ്ട്. 

English Summary : Zomato will Give Insurance Protection for Its Delivery People

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA