എയിംസ് ഇൻഷുറൻസ് 20ാം വാർഷിക നിറവിൽ

HIGHLIGHTS
  • നൂറുകണക്കിനു കോർപറേറ്റ് സ്ഥാപനങ്ങളും ആയിരക്കണക്കിനു എംഎസ്എംഇ സ്ഥാപനങ്ങളും ലക്ഷക്കണക്കിനു പോളിസിയുടമകളും കമ്പനിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്
insurance
SHARE

കേരളത്തിലെ മുൻനിര ഇൻഷുറൻസ് ഇന്റർമീഡിയറിയായ എയിംസ് ബ്രോക്കിങ് കമ്പനി ഇൻഷുറൻസ് സേവന രംഗത്ത് രണ്ട് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്നു.ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ വിവിധ പരിപാടികൾ നടത്തുന്നുണ്ട്. 2003ൽ ഐആർഡിഎ ലൈസൻസ് ലഭ്യമായ കമ്പനിക്ക് പന്ത്രണ്ട് ശാഖകളുണ്ട്. നൂറുകണക്കിനു കോർപറേറ്റ് സ്ഥാപനങ്ങളും ആയിരക്കണക്കിനു എംഎസ്എംഇ സ്ഥാപനങ്ങളും ലക്ഷക്കണക്കിനു പോളിസിയുടമകളും കമ്പനിയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 20ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോർപറേറ്റ്, ഗ്രൂപ്പ്, റീട്ടെയിൽ എന്നീ വിഭാഗങ്ങൾക്കായി അവരുടെ റിസ്കുകൾ പഠിച്ച് ‘നീഡ് അനാലിസിസ്’, പോളിസി ഗാപ് അനാലിസിസ് എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മാനേജിങ് ഡയറക്ടർ വിശ്വനാഥൻ ഒടാട്ട് അറിയിച്ചു. 

2025 ഓടെ 200 കോടിയുടെ ബിസിനസ്സാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിചേർത്തു. കമ്പനിയുടെ ഭാവി പ്രവർത്തന മികവിനായി ഇരുപതിന പരിപാടി തയാറാക്കി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 989576833 Email: odatt@aimsinsurance.in 

English Summary :  Aims Insurance Broking Celebrating 20th year Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS