ADVERTISEMENT

നിങ്ങളുടെ കുടുംബം സാമ്പത്തികമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള സുരക്ഷിതവും എളുപ്പവുമായ മാർഗമാണ് ലൈഫ് ഇൻഷുറൻസ്. നിങ്ങളുടെ അഭാവത്തിലും കടങ്ങൾ തീർക്കാനും കുട്ടിയുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചെലവുകൾ വഹിക്കാനും കുടുംബം സുരക്ഷിതമാക്കാനും ഇതിന് കഴിയും. പക്ഷെ ശരിയായ ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നം തിരഞ്ഞെടുക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല - എന്നാലും ദീർഘവീക്ഷണത്തോടെ അത് സാധ്യമാണ്. നിങ്ങൾ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് ഒരു ചെക്ക്‌ലിസ്റ്റ് ഉണ്ടാക്കുക

ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ലക്ഷ്യം

ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ലക്ഷ്യം അറിഞ്ഞാൽ ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കാൻ കഴിയും. നിങ്ങളുടെ വിയോഗശേഷം  കുടുംബത്തിന് മതിയായ സാമ്പത്തിക പരിരക്ഷ, കുട്ടിയുടെ വിദ്യാഭ്യാസം, അല്ലെങ്കിൽ റിട്ടയർമെന്റിന് ശേഷം വരുമാനം ഉണ്ടാക്കുക എന്നിങ്ങനെ ലക്ഷ്യങ്ങൾ വ്യത്യാസപ്പെടാം.

ശരിയായ ലൈഫ് ഇൻഷുറൻസ് പ്ലാൻ 

മതിയായ സാമ്പത്തിക പരിരക്ഷ നൽകുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്, തിരഞ്ഞെടുക്കാൻ വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ലഭ്യമാണ്. ഉദാഹരണത്തിന്

• ടേം പ്ലാനുകൾ

നിങ്ങൾ ഗാർഹിക വരുമാനത്തിൽ കാര്യമായ സംഭാവന നൽകുന്ന ആളാണെങ്കിൽ, ടേം പ്ലാൻ അത്യാവശ്യമാണ്. ഇവ താരതമ്യേന കുറഞ്ഞ പ്രീമിയത്തിന് (വില) ഉയർന്ന ലൈഫ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, പോളിസി ഉടമ മരിച്ചാൽ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നു. ടേം പ്ലാനുകൾ ഒരു നിശ്ചിത കാലയളവിലേക്ക് (അല്ലെങ്കിൽ ടേം) സാധുതയുള്ളതാണ്, അത് സാധാരണയായി നിങ്ങളുടെ വരുമാന വർഷങ്ങളിൽ നിങ്ങളെ പരിരക്ഷിക്കുന്നു. ഒരു ടേം പ്ലാൻ വാങ്ങാനുള്ള ഏറ്റവും നല്ല സമയം നിങ്ങൾ സമ്പാദിക്കാൻ തുടങ്ങുമ്പോൾ തന്നെ ആണ്, കാരണം പ്രായം കുറയുന്തോറും പ്രീമിയം കുറയും!

• സേവിങ്സ് പ്ലാനുകൾ

സ്ഥിരമായി പണം ലഭിക്കുന്നതിന് രൂപകൽപ്പന ചെയ്ത ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളാണ് സേവിങ്സ് പ്ലാനുകൾ. നിങ്ങൾ ബാങ്കിൽ സ്ഥിരമായി നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നതുപോലെയാണിത്. സമ്പാദ്യത്തിന് പുറമെ പരിരക്ഷയും ലഭിക്കും. അകാല മരണം സംഭവിച്ചാൽ, നിങ്ങളുടെ ഗുണഭോക്താക്കൾക്ക് സമ്പാദ്യവും നിക്ഷേപിച്ച തുകയുടെ 10 മടങ്ങ് ഇൻഷുറൻസ് പേഔട്ടും ലഭിക്കും.

• ULIP അല്ലെങ്കിൽ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ

ഓഹരിവിപണിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ പങ്കാളികളായി സമ്പത്ത് കെട്ടിപ്പടുക്കുക എന്നതാണ് യുലിപ്പിന്റെ ലക്ഷ്യം. പ്രീമിയത്തിന്റെ ഒരു ഭാഗം ഇൻഷുറൻസ് കവറേജിലേക്ക് പോകുന്നു, ബാക്കിയുള്ള ഭാഗം വിവിധ വിവിധ വിപണി അധിഷ്ഠിത ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു. ഇവിടെ റിട്ടേണുകൾ നിങ്ങൾ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്ന ഫണ്ടുകളുടെ പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ ഇത് അപകടസാധ്യതയുള്ളതുമാണ്. നിങ്ങൾക്ക് കുറച്ച് ഡിസ്പോസിബിൾ വരുമാനമുണ്ടെങ്കിൽ, അപകടസാധ്യത നേരിടാൻ തയ്യാറാണെങ്കിൽ  യുലിപ് മികച്ച ഓപ്ഷനാണ്. 

• ചൈൽഡ് പ്ലാനുകൾ 

ചില യുലിപ്പുകളും സേവിങ്സ് ഇൻഷുറൻസ് പ്ലാനുകളും നിങ്ങളുടെ കുട്ടിക്ക് ഉന്നത വിദ്യാഭ്യാസമോ വിവാഹമോ പോലുള്ള  ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കും. ഈ പ്ലാനുകൾ 90 ദിവസം മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാങ്ങാം. ചൈൽഡ് പ്ലാൻ എത്ര നേരത്തെ വാങ്ങുന്നുവോ അത്രയും നല്ലതാണ്. കാരണം പ്ലാനിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റ് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും. മിക്കപ്പോഴും, ഈ പ്ലാനുകൾ പ്രീമിയം ഒഴിവാക്കൽ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു, അതായത് പ്രീമിയം അടയ്ക്കുന്ന വ്യക്തിയുടെ മരണം സംഭവിച്ചാൽ ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കപ്പെടും. എന്നിരുന്നാലും, പ്ലാൻ ചെയ്ത കാലയളവിനായി പോളിസി പണം നൽകുന്നത് തുടരുന്നു. അങ്ങനെ, കുട്ടിക്ക് വേണ്ടിയുള്ള പ്രയോജനം എല്ലാ സാഹചര്യങ്ങളിലും ലഭ്യമാകും.

• റിട്ടയർമെന്റ് ഇൻഷുറൻസ് പ്ലാനുകൾ

aged

വ്യക്തിഗത ഫണ്ട് സൃഷ്ടിക്കുന്നതിനും വിരമിച്ചതിന് ശേഷം  പെൻഷന്റെ രൂപത്തിൽ  സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനും ഇവ സഹായിക്കുന്നു. അത്തരമൊരു പ്ലാൻ വാങ്ങുമ്പോൾ, നിങ്ങളുടെ പ്രതിമാസ ചെലവുകൾ, പണപ്പെരുപ്പം, മെഡിക്കൽ ചെലവുകൾ, ആയുർദൈർഘ്യം എന്നിവ പരിഗണിക്കണം.  നിങ്ങളുടെ ആസൂത്രിത വിരമിക്കലിന് മുമ്പ്  റിട്ടയർമെന്റ് പ്ലാൻ വാങ്ങേണ്ടത് പ്രധാനമാണ്. 

ടേം ഇൻഷുറൻസിനായി ലൈഫ് കവർ കണക്കാക്കുക

നിങ്ങളുടെ മരണത്തിന്റെ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ അവരുടെ ജീവിതശൈലി നിലനിർത്താൻ ലൈഫ് കവർ നിങ്ങളുടെ കുടുംബത്തെ സഹായിക്കും. ലൈഫ് കവർ തീരുമാനിക്കുന്നതിന്, ഭാവിയിൽ സംഭവിക്കുന്ന പ്രധാന ജീവിത സംഭവങ്ങൾ നിങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്. അവയിൽ പണപ്പെരുപ്പം, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം, വിരമിക്കൽ മുതലായവ ഉൾപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ പരിരക്ഷ കണക്കാക്കാൻ ഇത് ശ്രദ്ധിക്കുക, നിങ്ങളുടെ നിലവിലെ വാർഷിക വരുമാനം ₹10 ലക്ഷം ആണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞത് ₹1 കോടി രൂപയുടെ ലൈഫ് കവർ ഉണ്ടായിരിക്കണം.

ടേം ഇൻഷുറൻസിലെ 'ടേം' തീരുമാനിക്കുക

ഇൻഷുറൻസ് പോളിസിയുടെ 'ടേം' അല്ലെങ്കിൽ കാലാവധി പ്രധാനമായും നിർവചിക്കുന്നത് നിങ്ങളുടെ നിലവിലെ പ്രായവും നിങ്ങൾ വിരമിക്കാൻ ഉദ്ദേശിക്കുന്ന പ്രായവുമാണ്. പോളിസി വാങ്ങുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നതിനാലും ഒരിക്കൽ തിരഞ്ഞെടുത്തത് പിന്നീട് മാറ്റാൻ കഴിയാത്തതിനാലും വളരെ പ്രധാനമാണ്.

കുറഞ്ഞ പ്രീമിയം ഉറപ്പാക്കാൻ

നിങ്ങൾ സമ്പാദിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ നിങ്ങളുടെ പോളിസി ആരംഭിക്കണം. പോളിസി കാലയളവ് വിരമിക്കൽ വരെയുള്ള പ്രായം കവർ ചെയ്യണം. കാരണം ഈ കാലയളവിൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ടേം ഇൻഷുറൻസ് പണം നിങ്ങളുടെ കുടുംബത്തെ അവരുടെ ജീവിതം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

റൈഡറുകൾ ചേർക്കുന്നു

ലൈഫ് ഇൻഷുറൻസ് പോളിസിയിലേക്ക് ചേർക്കാനും അവയുടെ വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ അധിക പരിരക്ഷ നൽകാനും നിങ്ങൾക്ക് വാങ്ങാവുന്ന അധിക ആനുകൂല്യങ്ങളാണ് റൈഡറുകൾ. അടിസ്ഥാന പോളിസിയിൽ ചേർത്തിട്ടുള്ള ശരിയായ റൈഡർ ആനുകൂല്യങ്ങൾ നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കുകയും അധിക അപകടസാധ്യതകളിൽ നിന്ന് പരിരക്ഷിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു അപകട മരണ ആനുകൂല്യ റൈഡർ അപകട മരണത്തിന്റെ കാര്യത്തിൽ ഒരു അധിക തുക നൽകുന്നു. ഗുരുതരമായ രോഗത്തിനുള്ള ഒരു റൈഡർ, കവർ ചെയ്ത അസുഖത്തിന്റെ രോഗനിർണ്ണയത്തിന് പേഔട്ട് വാഗ്ദാനം ചെയ്യുന്നു, ഇത് ചികിത്സാ ചെലവുകളെ സഹായിക്കും. അത്തരം റൈഡറുകൾക്കുള്ള അധിക പ്രീമിയങ്ങൾ പലപ്പോഴും നാമമാത്രമാണ്.

ഇൻഷുറർമാരുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം പരിശോധിക്കുക

ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ (സിഎസ്ആർ) എന്നത് ഇൻഷുറർ സ്വീകരിച്ച മൊത്തം ക്ലെയിമുകളിൽ നിന്ന് സെറ്റിൽ ചെയ്ത ക്ലെയിമുകളുടെ ശതമാനമാണ്. ഒരു ബ്രാൻഡിന്റെ വിശ്വാസ്യതയുടെ സൂചകമായാണ് പലരും ഇതിനെ കാണുന്നത്. ഉയർന്ന ശതമാനം, കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം മികച്ചതാണ് എന്ന് സൂചിപ്പിക്കുന്നു. 

വെളിപ്പെടുത്തലുകളും വിവരങ്ങളും ശരിയായിരിക്കണം

നമ്മിൽ പലർക്കും, ഫോമുകൾ പൂരിപ്പിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം. എന്നാൽ  ഈ പ്രക്രിയ ഒഴിവാക്കരുത്. കൃത്യമായ വിവരങ്ങൾ നൽകുന്നത് അപകടസാധ്യത വിലയിരുത്തുന്നതിന് ഇൻഷുറർക്ക് അത്യന്താപേക്ഷിതമാണ്, അതിലൂടെ അവർക്ക് പരമാവധി പരിരക്ഷ നൽകാനാകും, കൂടാതെ തെറ്റ് കണ്ടാൽ അത് ക്ലെയിം നിരസിക്കലിലേക്ക് നയിച്ചേക്കാം.

ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ ലോകത്ത് വളരെയധികം കാര്യങ്ങൾ സംഭവിക്കുമ്പോൾ, നിങ്ങൾ ചെയ്യേണ്ടത് ഈ ചെക്ക്‌ലിസ്റ്റ് പിന്തുടരുക മാത്രമാണ്, തിടുക്കത്തിൽ വാങ്ങുന്നത് ഒഴിവാക്കുക, നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നത്തിനായി നോക്കുക.

ലേഖകൻ എഗോൺ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ്

English Summary : Know These Check List Before Buying an Insurace Policy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com